Quantcast

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോളിനും ഖത്തർ ആതിഥേയരാകും

കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2022-09-30 19:33:25.0

Published:

1 Oct 2022 12:57 AM IST

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോളിനും ഖത്തർ ആതിഥേയരാകും
X

ദോഹ: ലോകകപ്പിന് പിന്നാലെ 2024 ല്‍ നടക്കുന്ന അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഖത്തര്‍ ആതിഥേയരാകും. മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം.

ഇറാനും സൗദിയും യുഎഇയും അടക്കം ‌അഞ്ച് രാജ്യങ്ങളാണ് ടൂര്‍ണമെന്റ് നടത്താന്‍ താല്‍പര്യമറിയിച്ചിരുന്നത്. 2023 ഏഷ്യാകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയരാകാനും ഖത്തര്‍ രംഗത്തുണ്ട്.

കോവിഡ് പ്രതിസന്ധി കാരണം ചൈന പിന്മാറിയതോടെയാണ് പുതിയ ആതിഥേയരെ കണ്ടെത്തുന്നത്.

TAGS :

Next Story