Quantcast

മലയാളി ഹാജിമാരുടെ അവസാന സംഘം നാളെ കരിപ്പൂരില്‍ ഇറങ്ങും

MediaOne Logo

Web Desk 8

  • Published:

    2 Sep 2019 5:47 PM GMT

മലയാളി ഹാജിമാരുടെ  അവസാന സംഘം നാളെ  കരിപ്പൂരില്‍ ഇറങ്ങും
X

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച മലയാളി ഹാജിമാരുടെ അവസാന സംഘം നാളെ പുലര്‍ച്ചെ കരിപ്പൂരിലെത്തും. ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘം മടങ്ങുന്നതും നാളെയാണ്. മദീനയിലുള്ള ഇന്ത്യന്‍ ഹാജിമാരിലെ അവസാന സംഘം ഈ മാസം പകുതിയോടെയാണ് നാട്ടിലേക്കെത്തുക.

ഹജ്ജിനായി മദീന വഴിയെത്തിയ മലയാളി ഹാജിമാരുടെ അവസാന സംഘം നാളെ പുലര്‍ച്ചെയാണ് പുറപ്പെടുക. ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കം ഇതോടെ പൂര്‍ണമാകും. ജിദ്ദ വിമാനത്താവളം വഴി അവസാനം എത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലാണ്. സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള മുഴുവൻ ഹാജിമാരും ഈ മാസം ഏഴിന് മദീനയിലെത്തും. ഈ മാസം 15നാണ് മദീനയില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘം മടങ്ങുക. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മടങ്ങുന്ന ഹാജിമാര്‍ കരിപ്പൂരില്‍ രാവിലെയെത്തും. നെടുമ്പാശേരിയിലേക്കുള്ള അവസാന ഹജ്ജ് സംഘം കഴിഞ്ഞ ദിവസമാണ് മടങ്ങിയത്.

TAGS :

Next Story