Quantcast

ഈ ഷോട്ടിന് പേരിടാമോ? ആരാധകരോട് ഐസിസി

ഹര്‍ദിക്കിന്‍റെ രസകരമായ ഷോട്ടിന് പേരിടാന്‍ ആവശ്യപ്പെട്ട് ഐസിസി

MediaOne Logo

  • Published:

    13 March 2021 5:20 AM GMT

ഈ ഷോട്ടിന് പേരിടാമോ? ആരാധകരോട് ഐസിസി
X

20-20 ക്രിക്കറ്റില്‍ ക്ലാസിക്ക് ഷോട്ടുകള്‍ എന്നതിലുപരി എങ്ങനെയും റണ്‍സ് നേടാനുള്ള ശ്രമത്തിനിടയില്‍ വ്യസ്തമായ നിരവധി ഷോട്ടുകള്‍ പിറക്കാറുണ്ട്. അങ്ങനെയൊരു ഷോട്ടാണ് ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഹര്‍ദിക്കിന്‍റെ ബാറ്റില്‍ നിന്നുണ്ടായത്. മത്സരത്തിന്‍റെ 15-ാംമത്തെ ഓവറിലാണ് സംഭവം.

സ്റ്റോക്‌സായിരുന്ന ഓവര്‍ എറിഞ്ഞത്. അപ്രതീക്ഷിതമായി ഷോര്‍ട്ട് പിച്ച് പന്ത് എറിഞ്ഞ സ്‌റ്റോക്‌സിന്‍റെ തന്ത്രത്തിനു മുന്നില്‍ പതറാതെ പാണ്ഡ്യ അത് പിറകിലേക്ക് സ്‌കൂപ് ചെയ്തു. വ്യതസ്തതയാര്‍ന്ന ഷോട്ടിലൂടെ അദ്ദേഹം ഒരു ബൗണ്ടറി നേടി. ഷോട്ടിനു പിന്നാലെ ഹര്‍ദിക്ക് നിലത്ത് വീണു.

രസകരമായ ആ ഷോട്ടിന് ആരാധകരോട് പേരിടാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഐസിസി ഇപ്പോള്‍. നിരവധി രസകരമായ കമന്റുകളാണ് ട്വീറ്റിനു താഴെ വന്നിരിക്കുന്നത്.

TAGS :

Next Story