രണ്ടാം തരം പൗരനായി ജീവിക്കാനാകില്ല, ഇടതുപക്ഷ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നു: ഹരീഷ് പേരടി
സിനിമയ്ക്ക് സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നതായി നടൻ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് എന്തിന് സർക്കാറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം
സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം...
Next Story
Adjust Story Font
16

