Quantcast

ഇരട്ട സെഞ്ച്വറി: അഫ്ഗാനിസ്താനായി ചരിത്രം കുറിച്ച് ഹഷ്മതുല്ല ഷാഹിദി

അഫ്ഗാനിസ്താനായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടി ഹഷ്മതുള്ള ഷാഹിദി. സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് 26കാരനായ ഹഷ്മതുള്ള ഷാഹിദിയുടെ നേട്ടം.

MediaOne Logo

  • Updated:

    2021-03-11 13:16:49.0

Published:

11 March 2021 6:51 PM IST

ഇരട്ട സെഞ്ച്വറി: അഫ്ഗാനിസ്താനായി ചരിത്രം കുറിച്ച് ഹഷ്മതുല്ല ഷാഹിദി
X

അഫ്ഗാനിസ്താനായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടി ഹഷ്മതുള്ള ഷാഹിദി. സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് 26കാരനായ ഹഷ്മതുള്ള ഷാഹിദിയുടെ നേട്ടം. 443 പന്തുകളില്‍ നിന്നാണ് ഷാഹിദി 200 റണ്‍സ് നേടിയത്. 21 ബൗണ്ടറികളും ഒരു ഫോറും അടങ്ങുന്ന 'ക്ലാസിക്' ഇന്നിങ്‌സായിരുന്നു ഷാഹിദിയുടേത്. 56ന് രണ്ട് എന്ന നിലയില്‍ നിന്നാണ് ഷാഹിദി ക്രീസിലെത്തിയത്. പിന്നീടങ്ങോട്ട് ബാറ്റിങ് പ്രദര്‍ശനമായിരുന്നു.

നായകന്‍ അസ്ഗര്‍ അഫ്ഗാനുമൊത്ത് ഷാഹിദി, നാലാം വിക്കറ്റില്‍ 307 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അസ്ഗര്‍ അഫ്ഗാന്‍ 164 റണ്‍സ് നേടി. അസ്ഗര്‍ അഫ്ഗാനെ റാസ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. ഇരുവരുടെയും ബലത്തില്‍ അഫ്ഗാനിസ്താന്‍ പടുത്തുയര്‍ത്തിയത് 545 റണ്‍സ്. നാലിന് 545 എന്ന നിലയില്‍ അഫ്ഗാനിസ്താന്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഫ്ഗാനിസ്താന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറാണിത്. അബുദബിയിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ സ്‌കോറും.

അഫ്ഗാനിസ്താനായി ടെസ്റ്റില്‍ മൂന്നു പേരെ മൂന്നക്കം കടന്നുള്ളൂ. റഹ്‌മത്ത് ഷായാണ് മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അഫ്ഗാനിസ്താനും സിംബാബ്‌വെയും തമ്മില്‍. ആദ്യ ടെസ്റ്റില്‍ സിംബാബ്‌വെയുടെ വിജയം 10 വിക്കറ്റിനായിരുന്നു. അതേസമയം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സിംബാബ്‌വെ വിക്കറ്റൊന്നും നഷ്ടമാവാതെ 50 റണ്‍സെന്ന നിലയിലാണ്.

TAGS :

Next Story