Quantcast

വിമാനത്താവളങ്ങളിൽ ഇന്നുമുതൽ കോവിഡ് പരിശോധന

അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാംപിളുകൾ എടുക്കും

MediaOne Logo

Web Desk

  • Updated:

    2022-12-24 03:22:40.0

Published:

24 Dec 2022 1:22 AM GMT

വിമാനത്താവളങ്ങളിൽ ഇന്നുമുതൽ കോവിഡ് പരിശോധന
X

ന്യൂഡൽഹി: രോഗവ്യാപനം തടയാനുള്ള കടുത്ത നടപടികൾ പുനരാരംഭിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ കോവിഡ് പരിശോധന ആരംഭിക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാംപിളുകളെടുക്കും.

രണ്ടു ശതമാനം യാത്രക്കാരുടെ പരിശോധനയാണ് നടക്കുക എന്നാണ് അറിയിച്ചിട്ടുള്ളത്. റാന്‍ഡമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശോധനയ്ക്ക് പണം നല്കേണ്ടിവരില്ല. വിമാനത്താവളങ്ങളിൽ തെർമൽ സ്‌കാനിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗനിർദേശമിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ ജില്ലാതലത്തിൽ നിരീക്ഷിക്കണം. ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ജില്ലാതലത്തിൽ ഒരുക്കാനും നിർദേശമുണ്ട്.

ആശുപത്രികളിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിശോധിക്കണം. ആൾക്കൂട്ടം ഒഴിവാക്കാനും ഒത്തുചേരലുകളിൽ വായുസഞ്ചാരം ഉറപ്പുവരുത്താനും നിർദേശം ഇറക്കിയിട്ടുണ്ട്. വാക്സിൻ വിതരണം ഊർജിതമാക്കാനും കോവിഡ് മാർഗരേഖ പിന്തുടരാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Summary: Covid tests for 2% international arrivals in airports to begin from December 24; randomly selected passengers won't need to pay

TAGS :
Next Story