Quantcast

ഇന്ന് 400 പേർക്ക് കോവിഡ്; 593 പേർക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്

MediaOne Logo

Web Desk

  • Published:

    27 March 2022 7:40 PM IST

ഇന്ന് 400 പേർക്ക് കോവിഡ്; 593 പേർക്ക് രോഗമുക്തി
X

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 400 പേർക്ക്. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂർ 19, കണ്ണൂർ 16, വയനാട് 15, ആലപ്പുഴ 12, കാസർകോട് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 14,093 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 420 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 3,833 കോവിഡ് കേസുകളിൽ, 12.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻദിവസങ്ങളിൽ മരിക്കുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള മൂന്നു മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 22 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,797 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നയാളാണ്. 366 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 593 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 91, കൊല്ലം 58, പത്തനംതിട്ട 38, ആലപ്പുഴ 4, കോട്ടയം 76, ഇടുക്കി 73, എറണാകുളം 109, തൃശൂർ 25, പാലക്കാട് 8, മലപ്പുറം 17, കോഴിക്കോട് 55, വയനാട് 17, കണ്ണൂർ 17, കാസർകോട് 5 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3,833 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,58,586 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി.

Summary: Covid updates, Kerala

TAGS :
Next Story