Quantcast

കേരളത്തില്‍ ഒരു ദിവസം 190 മുണ്ടിവീക്ക ബാധിതര്‍; ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-03-12 07:59:17.0

Published:

12 March 2024 7:44 AM GMT

Mumps representativ image
X

തിരുവനന്തപുരം: മാര്‍ച്ച് 10-ാംതിയതി മാത്രമായി 190 മുണ്ടിവീക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 2505 വൈറല്‍ അണുബാധ കേസുകളാണ് ആശുപത്രികളില്‍ എത്തിയത്. കേരള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രണ്ട് മാസത്തിനിടെ 11,467 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പാരമിക്‌സോ വൈറസാണ് മുണ്ടിവീക്കത്തിന് കാരണമാവുന്നത്. രോഗ ബാധിതന്റെ ശ്വാസകോശത്തില്‍ നിന്ന് വായുവിന്റെയോ വെള്ളത്തിന്റെയോ രൂപത്തില്‍ സമ്പര്‍ക്കം ഉണ്ടാവുന്നത് രോഗത്തിന് കാരണമാവും. ചെറിയ രീതിയിലുള്ള പനി, തലവേദന, ശരീരവേദന, എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ എടുക്കും.

ഉമിനീര്‍ ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഇത് സാധാരണയായി ചെറിയ കുട്ടികളിലാണ് ബാധിക്കുന്നത്. എന്നാല്‍ കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം വരാം.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ജില്ലകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ പറഞ്ഞു. മീസില്‍സ്, റുബെല്ല എന്നിവയ്ക്കൊപ്പം മുണ്ടിനീരിനും വാക്സിന്‍ നിലവിലുണ്ടെങ്കിലും അത് സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമല്ല. കുട്ടികള്‍ക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ മൂന്ന് രോഗങ്ങള്‍ക്കുമുള്ള മാംപ്‌സ്-മീസില്‍സ്-റൂബെല്ല വാക്‌സിന്‍ ലഭ്യമാണ്.

'സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ ഭാഗമായുള്ള മീസില്‍സ്-റൂബെല്ല വാക്‌സിന്‍ കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് എം.എം.ആര്‍ വാക്‌സിന്‍ എടുക്കാം'. പൊതുജനാരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

എം.എം.ആര്‍ വാക്‌സിന്‍ പ്രയോജനകരമല്ലായെന്നും, മീസില്‍സ്, റുബെല്ല എന്നിവ പ്രതിരോധിക്കുന്ന പോലെ മുണ്ടിനീര്‍ പ്രതിരോധത്തിന് ഈ വാക്‌സിന് കഴിയില്ല. എന്നാല്‍ 90 ശതമാനത്തിലധികം ആളുകള്‍ക്ക് വെറും രണ്ട് ഡോസുകള്‍ കൊണ്ട് രോഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഒരു പ്രതിരോധ കുത്തിവെയ്പ് വിദഗ്ധന്‍ പറഞ്ഞു. 'കേരളത്തില്‍ പരമ്പരാഗതമായി വാക്‌സിന്‍ എടുക്കാന്‍ മടി കൂടുതലുള്ള ജില്ലയാണ് മലപ്പുറമെന്നും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിക്ക കേസുകളിലും, മുണ്ടിനീര് സ്വയം ഭേദപ്പെടുത്താവുന്ന രോഗമാണ്. എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് മസ്തിഷ്‌കത്തിന്റെ വീക്കം, കേള്‍വിക്കുറവ്, പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ വൃഷണത്തിന്റെ വേദനാജനകമായ വീക്കം തുടങ്ങിയ സങ്കീര്‍ണതകള്‍ക്ക് കാരണമാവുന്നു.

TAGS :

Next Story