Quantcast

തൊഴിലിടങ്ങളില്‍ വിഷാദരോഗികള്‍ വര്‍ധിക്കുന്നുവെന്ന് പഠനം

MediaOne Logo

Alwyn K Jose

  • Published:

    4 May 2018 5:29 PM IST

തൊഴിലിടങ്ങളില്‍ വിഷാദരോഗികള്‍ വര്‍ധിക്കുന്നുവെന്ന് പഠനം
X

തൊഴിലിടങ്ങളില്‍ വിഷാദരോഗികള്‍ വര്‍ധിക്കുന്നുവെന്ന് പഠനം

ആഗോള തലത്തില്‍ രോഗികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായെന്നാണ് വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഫെഡറേഷന്റെ പഠനത്തില്‍ പറയുന്നത്.

തൊഴിലിടങ്ങളില്‍ വിഷാദരോഗികള്‍ കൂടുന്നുവെന്ന് പഠനം. ആഗോള തലത്തില്‍ രോഗികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായെന്നാണ് വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഫെഡറേഷന്റെ പഠനത്തില്‍ പറയുന്നത്. ആഗോളതലത്തിലെ കണക്കിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ വിഷാദരോഗികളുടെ എണ്ണം.

തൊഴിലിടങ്ങളിലെ മാനസികാരോഗ്യമാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വിഷാദരോഗം തന്നെയാണ് വില്ലനായുള്ളത്. തൊഴില്‍ സമ്മര്‍ദം കാരണം വിഷാദരോഗികളാവുന്നവരുടെ എണ്ണം കൂടിവരുന്നു. കേരളത്തില്‍ 2005 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പറയുന്നത് വിഷാദരോഗം 18 ശതമാനം വര്‍ധിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യവും വളരെ പിറകിലാണ്. തൊഴിലിടങ്ങളില്‍ വിഷാദരോഗത്തിന് ചികിത്സ തേടാത്തവര്‍ അമ്പത് ശതമാനമാണ്. ജീവനക്കാരുടെ മാനസികാരോഗ്യത്തിനായി കമ്പനികള്‍ പോളിസികള്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Next Story