കടല്‍പായലില്‍ നിന്ന് അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും മരുന്ന്

കടല്‍പായലില്‍ നിന്ന് അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും മരുന്ന്
പൂര്‍ണമായും പ്രകൃതിദത്തമായ രീതിയിലാണ് കടല്‍പ്പായലില്‍ നിന്നും മരുന്ന് നിര്‍മിച്ചിരിക്കുന്നത്...
അമിതവണ്ണം തടയുന്നതിന് കടല്‍പ്പായലില്‍ നിന്ന് മരുന്ന്. സമുദ്രോല്‍പ്പന്ന ഗവേഷണ കേന്ദ്രമാണ് മരുന്ന് കണ്ടുപിടിച്ചത്. പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുനല്‍കുന്ന മരുന്ന് കൊളസ്‌ട്രോള്‍ കുറയ്കാനും സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
പൂര്‍ണമായും പ്രകൃതിദത്തമായ രീതിയിലാണ് കടല്‍പ്പായലില്‍ നിന്നും മരുന്ന് നിര്‍മിച്ചിരിക്കുന്നത്. കടല്‍മീന്‍ ആന്റി ഹൈപ്പര്‍ കൊളെസ്‌ട്രോളമിക് എക്‌സ്ട്രാക്റ്റ് എന്ന് പേരിട്ടിരിക്കുന്ന മരുന്ന് അമിതവണ്ണത്തൊടൊപ്പം ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, ട്രൈഗ്ലിസറൈഡ്, കൊളസ്‌ട്രോള്‍ എന്നിവ തടയും. മരുന്നിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്ന് വിശദമായ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് സീനിയര്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രബര്‍ത്തി പറഞ്ഞു.
സസ്യജന്യ ക്യാപ്‌സൂളുകളാണ് മരുന്നിന്റെ ആവരണമായി ഉപയോഗിച്ചിട്ടുള്ളതെന്ന് സിഎംഎഫ്ആര്‍ഐയിലെ ഡോ. പി വിജയഗോപാല്‍ പറഞ്ഞു. മരുന്ന് നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് മരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു. നേരത്തെ പ്രമേഹത്തിനും സന്ധിവേദനയ്ക്കും സിഎംഎഫ്ആര്‍ഐ മരുന്ന് വികസിപ്പിച്ചിരുന്നു.
Adjust Story Font
16

