Quantcast

നിങ്ങള്‍ കുഞ്ഞിന് ജ്യൂസ് നല്‍കാറുണ്ടോ?

MediaOne Logo

Khasida

  • Published:

    26 May 2018 12:48 AM IST

നിങ്ങള്‍ കുഞ്ഞിന് ജ്യൂസ് നല്‍കാറുണ്ടോ?
X

നിങ്ങള്‍ കുഞ്ഞിന് ജ്യൂസ് നല്‍കാറുണ്ടോ?

ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ജ്യൂസുകള്‍ നല്‍കാനേ പാടില്ലെന്ന് ഡോക്ടര്‍മാര്‍

ഒരു വയസ്സാകുന്നതിന് മുമ്പ് പഴച്ചാറുകള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്ന് പഠനം. മാത്രമല്ല അത് കുട്ടികളിലെ അമിതഭാരത്തിനും ഇടയാക്കുന്നു. ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ആറുമാസത്തിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കാന്‍ പാടില്ലെന്ന് അമേരിക്കയിലെ പീഡിയാട്രിക് അക്കാദമിയുടെ 2001 ലെ പഠനം നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. അതേ പഠനപ്രകാരമാണ് ഇപ്പോള്‍ ഒരുവയസ്സാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കരുതെന്ന പഠനവും അക്കാദമി പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളിലെ അമിതവണ്ണത്തിനും വര്‍ധിച്ചുവരുന്ന ദന്തരോഗങ്ങള്‍ക്കും പഴച്ചാറുകളുടെ ഉപയോഗത്തിന് പങ്കുണ്ടെന്നാണ് ഈ രംഗത്തെഗവേഷകര്‍ പറയുന്നത്.

ഇത്തരം പഴച്ചാറുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് രക്ഷിതാക്കള്‍ കരുതുന്നത്. പക്ഷേ, ഫ്രെഷ് ഫ്രൂട്ട്സുകള്‍ക്ക് അവ ഒരിക്കലും പകരമാവില്ലെന്നും പകരം കൂടുതല്‍ കലോറിയും പഞ്ചസാരയും ഉള്‍പ്പെടുത്തി പാക്കറ്റുകളിലാക്കി ലഭ്യമാക്കുക മാത്രമാണ് കമ്പനികള്‍ ചെയ്യുന്നതെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ചെറിയ അളവില്‍ ഇവയൊക്കെ ആവശ്യമാണ്. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇവയെല്ലാം തീര്‍ത്തും അനാവശ്യമാണെന്നും അക്കാദമിയുടെ പഠനം പറയുന്നു.

100 ശതമാനവും ഫ്രെഷാണെന്ന് ഉറപ്പുള്ള പഴച്ചാറുകളാണെങ്കിലും അവ ഒരു വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്നും ഗവേഷകര്‍ നിഷ്കര്‍ഷിക്കുന്നു. കൂടാതെ അത് 3 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ 4 ഔണ്‍സില്‍ കൂടുതല്‍ ദിവസം നല്‍കാന്‍ പാടില്ലെന്നും അവര്‍ എടുത്ത് പറയുന്നുണ്ട്. നാലുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നാല് മുതല്‍ ആറ് ഔണ്‍സുവരെയും 7 മുതല്‍ 18 വരെയുള്ളവര്‍ക്ക് ദിവസം ഒരു കപ്പുമാത്രമായും പഴച്ചാറുകള്‍ കുടിക്കുന്നത് പരിമിതപ്പെടുത്തുന്നത് നല്ലതാണെന്ന് ഇവര്‍ പറയുന്നത്.

ഫീഡിംഗ് ബോട്ടിലുകളോ സിപ്പി കപ്പുകളോ വഴി കുട്ടികള്‍ക്ക് ഒരിക്കലും ജ്യൂസുകള്‍ നല്‍കാന്‍ പാടില്ല. അതും അളവില്‍ കൂടുതല്‍ ജ്യൂസുകള്‍ കുട്ടികള്‍ കഴിക്കാന്‍ കാരണമാകും. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ഒരിക്കലും ജ്യൂസ് കുടിക്കാന്‍ പാടുള്ളതല്ല.

കുട്ടികളെ ഫ്രൂട്ട്സ് അങ്ങനെത്തന്നെ കഴിക്കാനാണ് പ്രേരിപ്പിക്കേണ്ടത്. കൊച്ചുകുട്ടികള്‍ക്ക് മുലപ്പാല്‍ തന്നെ ധാരാളമാണ്. കൊഴുപ്പില്ലാത്തതോ കുറഞ്ഞ അളവില്‍ കൊഴുപ്പു കലര്‍ന്നതോ ആയ പാലുകളോ വെള്ളമോ കുറിച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് നല്‍കാം.

TAGS :

Next Story