Quantcast

ആരോഗ്യത്തിന് നല്ലത് പക്ഷേ, പച്ചക്കറികള്‍ അള്‍ഷിമേഴ്സിന് കാരണമായേക്കുമെന്ന് പഠനം

MediaOne Logo

Khasida

  • Published:

    28 May 2018 4:53 AM IST

ആരോഗ്യത്തിന് നല്ലത് പക്ഷേ, പച്ചക്കറികള്‍ അള്‍ഷിമേഴ്സിന് കാരണമായേക്കുമെന്ന് പഠനം
X

ആരോഗ്യത്തിന് നല്ലത് പക്ഷേ, പച്ചക്കറികള്‍ അള്‍ഷിമേഴ്സിന് കാരണമായേക്കുമെന്ന് പഠനം

കക്കിരിക്കയിലും തക്കാളിയിലും ഉരുളക്കിഴങ്ങിലും അടങ്ങിയ പ്രോട്ടീനുകള്‍ അള്‍ഷിമേഴ്സിന് കാരണമാകുന്നു

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ എന്നാണ് പഴമൊഴി.. നല്ല ആരോഗ്യത്തിനും, ആ ആരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള എളുപ്പവഴിയാണ് നല്ല ആഹാരം. അതുകൊണ്ടുതന്നെ പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും നിരന്തരം ഉപദേശിക്കാറ്.

എന്നാല്‍ ചില പച്ചക്കറികളെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മറവിക്ക് കാരണമായേക്കുമെന്നാണ് പുതിയ പഠനം. കക്കിരിക്കയിലും തക്കാളിയിലും ഉരുളക്കിഴങ്ങിലും അടങ്ങിയ പ്രോട്ടീനുകള്‍ അള്‍ഷിമേഴ്സിന് കാരണമാകുന്നുവെന്നും പഠനം പറയുന്നു.

കാലിഫോര്‍ണിയയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ സ്റ്റീവന്‍ ഗുണ്‍ഡ്രേ യാണ് പഠനത്തിന് പിന്നില്‍. ലെക്റ്റിന്‍ എന്ന പ്രോട്ടീന്റെ അളവാണ് മനുഷ്യരില്‍ അള്‍ഷിമേഴ്സിന് കാരണമാകുന്നത്. കക്കിരിക്ക, തക്കാളി, സോയ, കുരുമുളക്, മുളപ്പിച്ചതും അല്ലാത്തതുമായ ധാന്യങ്ങള്‍. ചില പാലുത്പന്നങ്ങള്‍‌ എന്നിവയില്‍ ലെക്റ്റിന്‍ അടങ്ങിയിരിക്കുന്നു.

തലച്ചോറിന്റെ സ്ഥിരതയില്ലായ്മയ്ക്കും ലെക്റ്റിന്‍റെ അളവ് കൂടുന്നത് കാരണമായേക്കാമെന്നും പഠനം പറയുന്നു

Next Story