Quantcast

ഡയറ്റില്‍ എന്തുകൊണ്ട് ഞാവല്‍പ്പഴം ഉള്‍പ്പെടുത്തണം?

MediaOne Logo

Jaisy

  • Published:

    30 May 2018 8:34 AM IST

ഡയറ്റില്‍ എന്തുകൊണ്ട് ഞാവല്‍പ്പഴം ഉള്‍പ്പെടുത്തണം?
X

ഡയറ്റില്‍ എന്തുകൊണ്ട് ഞാവല്‍പ്പഴം ഉള്‍പ്പെടുത്തണം?

ദിനംപ്രതിയുള്ള ഡയറ്റില്‍ ഞാവല്‍പ്പഴം ഉള്‍പ്പെടുത്തിയാല്‍ അനാരോഗ്യകരമായ ഭക്ഷണശീലം കടന്നുകൂടിയ പല രോഗങ്ങളെയും തടയാന്‍ സാധിക്കും

നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധിയായി കാണപ്പെടുന്ന പഴവര്‍ഗമാണ് ഞാവല്‍. ഭക്ഷ്യയോഗ്യമായ ഞാവല്‍പ്പഴത്തെ പലരും പലപ്പോഴും അവഗണിക്കുകയാണ് പതിവ്.ഞാവലിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സസ്യത്തില്‍ ഒന്നാണ് ഞാവല്‍. ദൈവങ്ങളുടെ പഴം എന്നാണ് ഞാവലിനെ വിശേഷിപ്പിക്കുന്നത്. വനവാസ കാലത്ത് ശ്രീരാമന്‍ എന്നും ഞാവല്‍പ്പഴമാണ് കഴിച്ചിരുന്നതെന്നാണ് ഐതിഹ്യം. ദിനംപ്രതിയുള്ള ഡയറ്റില്‍ ഞാവല്‍പ്പഴം ഉള്‍പ്പെടുത്തിയാല്‍ അനാരോഗ്യകരമായ ഭക്ഷണശീലം കടന്നുകൂടിയ പല രോഗങ്ങളെയും തടയാന്‍ സാധിക്കും. കൊളസ്ട്രോള്‍, പ്രമേഹം, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുക, ത്വക്ക്,ശരിയായ ദഹനം എന്നിവയ്ക്ക് ഉത്തമമാണ് ഞാവല്‍പ്പഴം.

കാര്‍ബോ ഹൈഡ്രേറ്റ്സ്, കാല്‍സ്യം, അയണ്‍, വിറ്റാമിനുകളായ ബി.സി, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഗ്ലൂക്കോസ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ കുഞ്ഞന്‍പഴം. ഞാവല്‍പ്പഴം കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഞാവലിന്റെ ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്.

ഞാവലിന്റെ ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു. . ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്.

അമിതരക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയാഘാതം തുടങ്ങിയവയെ ഒരു പരിധി വരെ തടയാന്‍ ഞാവല്‍പ്പഴത്തിന് സാധിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകലും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. ക്യാന്‍സറിനെതിരെയുള്ള മികച്ച ഔഷധമാണ് ഞാവല്‍പ്പഴം. ഞാവല്‍പ്പഴത്തില് അടങ്ങിയിരിക്കുന്ന അയണിന്റെ സാന്നിധ്യം രക്തത്തെ ശുദ്ധീകരിക്കുന്നു. ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമാക്കാന്‍ ഞാവല്‍പ്പഴം സഹായിക്കുന്നു. മുഖക്കുരു, പാടുകള്‍ എന്നിവയ്ക്കും നല്ലൊരു പ്രതിവിധിയാണ് ഞാവല്‍. ഞാവല്‍പ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

TAGS :

Next Story