Quantcast

എരിവുണ്ടെങ്കിലും പച്ചമുളകിനെ തള്ളിക്കളയണ്ട വിറ്റാമിനുകള്‍ കൂടെയുണ്ട്

MediaOne Logo

Jaisy

  • Published:

    30 May 2018 9:40 PM IST

എരിവുണ്ടെങ്കിലും പച്ചമുളകിനെ തള്ളിക്കളയണ്ട വിറ്റാമിനുകള്‍ കൂടെയുണ്ട്
X

എരിവുണ്ടെങ്കിലും പച്ചമുളകിനെ തള്ളിക്കളയണ്ട വിറ്റാമിനുകള്‍ കൂടെയുണ്ട്

വിറ്റാമിനുകളുടെ കലവറയായ പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്

ചുക്കില്ലാത്ത കഷായം പോലെ പച്ചമുളകില്ലാത്ത ഭക്ഷണം പൊതുവെ മലയാളികളെ സംബന്ധിച്ചിടത്തോളം കുറവാണ്. കറിക്ക് എരിവും രുചിയും കൂട്ടാന്‍ മാത്രമല്ല നിങ്ങളറിയാത്ത വേറെയും ചില പച്ചമുളകിനുണ്ട്. വിറ്റാമിനുകളുടെ കലവറയായ പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്.

പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.

TAGS :

Next Story