അമ്മ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കും; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ 18ന്

അമ്മ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കും; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ 18ന്
ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം 18ന് പൂനെയില്‍ നടക്കും
ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം 18ന് പൂനെയില്‍ നടക്കും. പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. അമ്മയുടെ ഗര്‍ഭപാത്രമാണ് മകള്‍ക്ക് നല്‍കുക.
വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തിനിടെ നാല് തവണ ഗര്‍ഭം ധരിച്ചെങ്കിലും 26കാരിക്ക് പ്രസവിക്കാനായില്ല. ഗര്‍ഭപാത്രത്തിന്‍റെ തകരാറായിരുന്നു കാരണം. "എന്‍റെ മകള്‍ക്ക് കുഞ്ഞുണ്ടാവണം. അതിനായി സന്തോഷത്തോടെ ഞാന്‍ അവള്‍ക്ക് എന്‍റെ ഗര്‍ഭപാത്രം നല്‍കുകയാണ്", 44കാരിയായ അമ്മ പറഞ്ഞു. മെയ് 19നും ആശുപത്രിയില്‍ ഇതേ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച 22കാരിയില്‍ അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ് മാറ്റിവെയ്ക്കുന്നത്. ശസ്ത്രക്രിയയ്ക്കായി രണ്ട് യുവതികളെയും മെയ് 9ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഗാലക്സി ആശുപത്രിയില്‍ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചതെന്ന് ഗാലക്സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോകത്ത് ഇതുവരെ 25 ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 2002ല്‍ സൌദി അറേബ്യയിലാണ് വിജയകരമായി ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷവും സ്ത്രീക്ക് കുഞ്ഞുണ്ടായില്ല. 2011ല്‍ സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി കുഞ്ഞിന് ജന്മം നല്‍കി.
Adjust Story Font
16

