യുവത്വത്തിനും ആരോഗ്യത്തിനും കൂണ്‍ ശീലമാക്കാം... കാരണമിതാണ്...

യുവത്വത്തിനും ആരോഗ്യത്തിനും കൂണ്‍ ശീലമാക്കാം... കാരണമിതാണ്...
പ്രത്യേക പരിചരണമോ വളപ്രയോഗമോ ഒന്നും ഇല്ലാതെ നമ്മുടെയൊക്കെ പറമ്പില്‍ ധാരളം പൊട്ടിമുളച്ചിരുന്ന ഒന്നായിരുന്നു കൂണ്‍.
പ്രത്യേക പരിചരണമോ വളപ്രയോഗമോ ഒന്നും ഇല്ലാതെ നമ്മുടെയൊക്കെ പറമ്പില്‍ ധാരാളം പൊട്ടിമുളച്ചിരുന്ന ഒന്നായിരുന്നു കൂണ്‍. എന്നാല്‍ ഇന്ന് കൂണ്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്നുണ്ട്. അതിന് കാരണം ഒന്നേയുള്ളു, കൂണിന് ആവശ്യക്കാര്‍ കൂടിവരികയാണ്. അതിന് കാരണം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കൂണ്‍.

പ്രധാന ആന്റിഓക്‌സിഡന്റുകളായ എർഗോത്തോണിയൻ, ഗ്ലൂത്താറ്റോൺ എന്നിവ ഉയര്‍ന്ന നിരക്കില്‍ കൂണുകളിലുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വാര്‍ധക്യത്തെ പ്രതിരോധിക്കുന്നതില്‍ ഫലവത്താണെന്ന് ഗവേഷകര്‍ ഉറപ്പിച്ചുപറയുന്നു. ശരീരത്തിലെ കോശങ്ങളുടെ നാശം പ്രതിരോധിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ക്ക് ശേഷിയുണ്ടത്രേ. 13 ഇനം കൂണുകള്‍ പരീക്ഷണത്തിന് വിധേയമാക്കിയ ശേഷം പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കൂണ്‍ വിശേഷം വിശദീകരിക്കുന്നത്. കൂണുകളുടെ ഇനത്തിന് അനുസരിച്ച് ആന്റിഓക്സിഡന്റുകളുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഇവയില്‍ പോര്‍സിനി എന്നയിനം കൂണിലാണ് ഏറ്റവും കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മറ്റു പച്ചക്കറികളുമുണ്ട്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ ഇവയുടെ അളവ് നഷ്ടമാകുന്നത് പ്രതിരോധിക്കാന്‍ കൂണിന് കൂടുതല്‍ കഴിവുണ്ടെന്നതാണ് പ്രധാന പ്രത്യേകത.
ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ശേഖരിക്കപ്പെടുന്നത്. എന്നാല്‍ വിവിധ ഭക്ഷണത്തില്‍ നിന്ന് ശരീരത്തില്‍ കയറിപ്പറ്റുന്ന മറ്റ് ഘടകങ്ങള്‍ കോശങ്ങള്‍ക്ക് നാശം വരുത്തുകയും ചെയ്യും. വാര്‍ധക്യത്തിലേക്ക് പെട്ടെന്ന് അടുക്കാനും ഇതാണ് കാരണം. എന്നാല്‍ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കാന്‍ കൂണിന് കഴിയും എന്നതാണ് യുവത്വത്തിന്റെ ബ്രാന്‍ഡ് അംബസഡറായി കൂണിനെ വാഴിക്കുന്നത്. വാര്‍ധക്യത്തിനൊപ്പം കടന്നുകൂടുന്ന മറവിരോഗം, ശരീരത്തിന്റെ ചലന നിയന്ത്രണത്തെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍ രോഗം, അര്‍ബുദം തുടങ്ങിയവയെ ഫലപ്രദമായി ചെറുക്കാന്‍ കൂണുകള്‍ക്കാവും. ഭക്ഷണത്തില്‍ കൂണ്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ യുവത്വം കാത്തുസൂക്ഷിക്കാനും രോഗങ്ങളെ ഒരുപരിധി വരെ ചെറുക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16

