എല്ലാവര്‍ക്കും ആരോഗ്യം ക്യാംപയിന്‍ ലോഗോ പ്രകാശിപ്പിച്ചു

എല്ലാവര്‍ക്കും ആരോഗ്യം ക്യാംപയിന്‍ ലോഗോ പ്രകാശിപ്പിച്ചു
ജീവിതശൈലീ രോഗങ്ങള്‍, തിരിച്ചുവരുന്ന രോഗങ്ങള്‍, അപകട ചികിത്സ, കുട്ടികളുടെ രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തുടങ്ങി പുതിയ കാലത്ത് മലയാളി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാല കാമ്പയിനിനാണ് മീഡിയവണ്‍ തുടക്കം കുറിക്കുന്നത്.
ആസ്റ്റര്‍ വയനാട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി ചേര്‍ന്ന് മീഡിയവണ്‍ പുതിയ കാംപയിന്‍ ആരംഭിക്കുന്നു. എല്ലാവര്‍ക്കും ആരോഗ്യം ക്യാംപയിന്റെ ലോഗോ പ്രകാശനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. പുതിയ കാലത്ത് മലയാളി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും രോഗങ്ങളെകുറിച്ചുമുള്ള സമഗ്ര ബോധവല്‍ക്കരണ പരിപാടിയാണ് എല്ലാവര്‍ക്കും ആരോഗ്യം കാംപയിന്‍.
ജീവിതശൈലീ രോഗങ്ങള്‍, തിരിച്ചുവരുന്ന രോഗങ്ങള്‍, അപകട ചികിത്സ, കുട്ടികളുടെ രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തുടങ്ങി പുതിയ കാലത്ത് മലയാളി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാല കാമ്പയിനിനാണ് മീഡിയവണ്‍ തുടക്കം കുറിക്കുന്നത്. എല്ലാവര്‍ക്കും ആരോഗ്യം കാമ്പയിനിന്റെ ലോഗോ പ്രകാശനം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.
മീഡിയവണിന്റെ സാമൂഹിക ഉത്തരവാദിത്തിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. ഡിഎം വിംസ് ആന്റ് ആസ്റ്റര്‍ വയനാട് സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ടി ദേവാനന്ദ്, ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഡോ. ജയ്കിഷന്‍, മീഡിയവണ്‍ സിഇഒ എം അബ്ദുല്‍ മജീദ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ചീഫ് ജനറല്‍ മാനേജര്‍ സി മാത്യു തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16

