മനുഷ്യന്റെയുള്ളില്‍ ഒരു അവയവം കൂടിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍

മനുഷ്യന്റെയുള്ളില്‍ ഒരു അവയവം കൂടിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍
മെസെന്റെറി എന്നാണ് പുതിയതായി കണ്ടെത്തിയ അവയവത്തിന് ശാസ്ത്രലോകം നല്‍കിയ പേര്.

മനുഷ്യശരീരത്തെയും ആന്തരികാവയവങ്ങളെയും കുറിച്ച് ഇതുവരെയുള്ള പഠനങ്ങള്‍ക്ക് ഒരു തിരുത്ത്. മനുഷ്യശരീരത്തില്‍ ഇനി അവയവങ്ങള്‍ 78 അല്ല. മനുഷ്യന്റെ ദഹനപ്രക്രിയയില്‍ പങ്കുവഹിക്കുന്ന ഒരു അവയവത്തക്കൂടി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. മെസെന്റെറി എന്നാണ് പുതിയതായി കണ്ടെത്തിയ അവയവത്തിന് ശാസ്ത്രലോകം നല്‍കിയ പേര്. മെസെന്റെറിയുടെ കണ്ടുപിടിത്തത്തോടെ മനുഷ്യശരീരത്തിലെ അവയവങ്ങളുടെ എണ്ണം 79 ആയി.
അയര്‍ലന്‍ഡിലെ ലിമെറിക് സര്‍വകലാശാലാ ആശുപത്രിയിലെ ജെ കാല്‍വിന്‍ കോഫെയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇക്കാലമത്രയും ശാസ്ത്രജ്ഞന്മാര്‍ക്ക് പിടികൊടുക്കാതെ ഒളിച്ചു കഴിഞ്ഞ അവയവത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ദ ലാന്‍സെറ്റ് ഗസ്സ്ട്രോ എന്ററോളജി ആന്റ് ഹെപ്പറ്റോളജി എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ചുള്ള ഗവേഷപ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വന്‍കുടലിനോടും ചെറുകുടലിനോടും ചേര്‍ന്നാണ് മെസെന്റെറിയുടെ സ്ഥാനം. ഉദരരോഗനിര്‍ണയത്തില്‍ നിര്‍ണായകമാവും മെസെന്റെറിയുടെ കണ്ടുപിടിത്തം.
Adjust Story Font
16

