Quantcast

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം കണ്ടെത്തി

MediaOne Logo

Subin

  • Published:

    5 Jun 2018 10:44 PM IST

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം കണ്ടെത്തി
X

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം കണ്ടെത്തി

ഇത്രകാലവും ഈ അവയവത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്...

മനുഷ്യശരീരത്തിലെ പുതിയൊരു അവയവം കൂടി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. കണ്ടെത്തിയ പുതിയ അവയവം ശരീരത്തിലെ ഏറ്റവും വലുതാണെന്ന അത്ഭുതവുമുണ്ട്. കോശങ്ങള്‍ക്കിടയിലായി ശരീരത്തിലാകെ പടര്‍ന്നുകിടക്കുന്ന ദ്രവങ്ങള്‍ നിറഞ്ഞ ഭാഗമാണ് പുതിയ അവയവമായി കണ്ടെത്തിയിരിക്കുന്നത്. നാച്ചുര്‍ മാഗസിനിലാണ് പുതിയ അവയവം കണ്ടെത്തിയ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ എണ്‍പതാമത് അവയവത്തിന് ഇന്റസ്റ്റിറ്റം എന്നാണ് പേരിട്ടിരിക്കുന്നത്. തൊലിക്കും മറ്റ് അവയവങ്ങള്‍ക്കുമിടയിലും അവയവങ്ങളുടെ പുറംഭാഗത്തും രക്തക്കുഴലുകളുടെ പുറംഭാഗത്തും പേശികള്‍ക്കിടയിലുമൊക്കെയായാണ് ഇന്റസ്റ്റിറ്റം പടര്‍ന്നു കിടക്കുന്നത്. ദ്രവങ്ങളടങ്ങിയ ചെറു അറകളുടെ ശൃംഖലയാണ് പുതിയ അവയവം.

ശരീരത്തിന് ഏല്‍ക്കുന്ന ക്ഷതങ്ങളുടെ ആഘാതം കുറക്കാന്‍ സഹായിക്കുകയാണ് ഈ അവയവത്തിന്റെ പ്രധാന കടമയെന്നാണ് കരുതപ്പെടുന്നത്. അര്‍ബുദ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇന്റസ്റ്റിറ്റത്തിന്റെ കണ്ടെത്തല്‍ സഹായിക്കുമെന്നും കരുതുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അര്‍ബുദം പടരുന്നത് ഇന്റസ്റ്റിറ്റം വഴിയാണെന്നതാണ് ഇതിന്റെ കാരണം.

മനുഷ്യശരീരത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് കരുതപ്പെടുന്നത്. ഇത്രകാലവും ഈ അവയവത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

TAGS :

Next Story