വീഡിയോ ഗെയിം അഡിക്ഷന് മാനസിക വൈകല്യമെന്ന്
വിഡിയോ ഗെയിമുകളോടുള്ള അടിമത്തം മാനസിക വൈകല്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന

കുട്ടികള്‍ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ ഗെയിം. പ്രത്യേകിച്ച് ടെക്നോളജി ഇത്രത്തോളം വികസിച്ച ഈ കാലഘട്ടത്തില്‍. കമ്പ്യൂട്ടറിലും മൊബൈലിലുമൊക്കെയാണ് ഇന്ന് കുട്ടികളുടെ വിനോദങ്ങള്‍. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും വീഡിയോ ഗെയിം കളിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ വീഡിയോ ഗെയിമിന് അടിമയാണെങ്കില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിഡിയോ ഗെയിമുകളോടുള്ള അടിമത്തം മാനസിക വൈകല്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ആരോഗ്യ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒയും വിദഗ്ധരും വിശകലനം നടത്തി തയാറാക്കുന്ന ഇൻറർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിലാണ് (െഎ.സി.ഡി) ഗെയിമുകളോടുള്ള അടിമത്തം മാനസികവൈകല്യമാക്കി വിലയിരുത്തിയിരിക്കുന്നത്
Adjust Story Font
16

