അസ്ഥി ഒടിഞ്ഞാല്‍ എന്ത് ചെയ്യും?
ശരീരത്തിലെ ചില എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

ഏകദേശം 200ലധികം അസ്ഥികളുണ്ട് ഒരു പൂര്‍ണ വളര്‍ച്ച എത്തിയ മനുഷ്യന്റെ ശരീരത്തില്‍. ഇതില്‍ ഒരു അസ്ഥി പൊട്ടിയാല്‍ അനുഭവിക്കേണ്ട ബുദ്ധിമുട്ട് ചില്ലറയല്ല. മഴക്കാലമായതിനാല്‍ വഴുതി വീഴാനൊക്കെ സാധ്യത കൂടുതലുമാണ്. ഇങ്ങനെ വീഴുമ്പോളാണ് സാധാരണ എല്ലിന് പൊട്ടല്‍ സംഭവിക്കാറ്. മറ്റൊന്ന് ആക്‌സിഡന്റിലൂടെയാണ്.
ചിലപ്പോള്‍ പല തരം അസുഖങ്ങള്‍ കാരണം എല്ലിന് തേയ്മാനം സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അയാള്‍ക്കുണ്ടാകുന്ന ചെറിയ പരിക്ക് പോലും എല്ലിനെ ബാധിക്കും. ശരീരത്തിലെ ഏത് എല്ലിനും ഫ്രാക്ചര്‍ സംഭവിക്കാം. എന്നാല്‍ ശരീരത്തിലെ ചില എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. എല്ലിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അസ്ഥി പൊട്ടിയാല്‍ എങ്ങനെ പരിചരിക്കണമെന്നതിനെക്കുറിച്ചും വ്യക്തമാക്കുകയാണ് പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.പി മുഹമ്മദ്.
Next Story
Adjust Story Font
16

