അസുഖത്തിന് കാരണം നിങ്ങളുടെ വാട്ടര്‍ബോട്ടില്‍ ആയേക്കാം...
പലരും ദിവസങ്ങളും മാസങ്ങളും ബോട്ടില്‍ കഴുകാതെ അതില്‍ വെള്ളം നിറച്ച് കുടിക്കുന്നവരാണ്. വെള്ളം കുടിക്കാതിരിക്കുന്നതിനേക്കാള്‍ അപകടമാണ് ആ ശീലമെന്നാണ് പുതിയ കണ്ടെത്തല്‍.

ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ധാരാളം ആഹാരം കഴിക്കുകയല്ല, മറിച്ച് ധാരാളം വെള്ളം കുടിക്കുകയാണ് വേണ്ടതെന്ന് എല്ലായ്പ്പോഴും പറയാറുണ്ട്. ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നതാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. യാത്രയിലും ജോലിസ്ഥലത്തും ഇനി വിദ്യാര്‍ത്ഥികളായാലും കുപ്പിയില്‍ വെള്ളം നിറച്ച് സൂക്ഷിക്കുകയും ശേഷം വീണ്ടും അതേ കുപ്പിയില്‍ വെള്ളം നിറച്ച് കുടിക്കുകയും പതിവാണ്. പലരും ദിവസങ്ങളും മാസങ്ങളും ബോട്ടില്‍ കഴുകാതെ അതില്‍ വെള്ളം നിറച്ച് കുടിക്കുന്നവരാണ്. വെള്ളം കുടിക്കാതിരിക്കുന്നതിനേക്കാള്‍ അപകടമാണ് ആ ശീലമെന്നാണ് പുതിയ കണ്ടെത്തല്‍.
വെള്ളം നിറയ്ക്കുന്ന കുപ്പി പ്ലാസ്റ്റിക് ആകാതിരുന്നാല്‍ മതി, ഈ അപകടം കുറയ്ക്കാന്‍ എന്നാണ് ചിലരുടെയെങ്കിലും ചിന്ത. പക്ഷേ, ബോട്ടില്‍ പ്ലാസ്റ്റിക് അല്ലെങ്കിലും, ഇനി സ്റ്റീലോ, ഗ്ലാസ് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചതോ ആയാലും ഈ അപകടത്തിന് യാതൊരു കുറവും വരുന്നില്ലെന്ന് വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. കുപ്പി എല്ലാദിവസവും കൃത്യമായി കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തതിന് ശേഷമാകണം വീണ്ടും വെള്ളം നിറയ്ക്കേണ്ടത്.
കുപ്പികളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ രോഗാണുക്കള്‍ വളരുകയും വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് അത് ഇടയാക്കുകയും ചെയ്യുന്നു. ദിവസവും കുപ്പികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് കുപ്പിയുടെ ഉള്ളില്‍ വൃത്തിയായി കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വെച്ചാല്‍ രോഗാണുക്കള്‍ വളരുന്നത് ഒരു പരിധിവരെ തടയാം. സോപ്പുപയോഗിച്ചോ വിനഗര്‍ ഉപയോഗിച്ചോ കുപ്പി വൃത്തിയാക്കിയെടുക്കാം.
Adjust Story Font
16

