Quantcast

തൊലിപ്പുറത്ത് കുമിളയോ: ഇതാ ചില പൊടികൈകള്‍

ചെറിയ പൊടിക്കൈകളിലൂടെ ഇതിനെ നമുക്ക് തടുക്കാനാകും. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ.

MediaOne Logo

Web Desk

  • Published:

    10 Oct 2018 7:54 AM GMT

തൊലിപ്പുറത്ത് കുമിളയോ: ഇതാ ചില പൊടികൈകള്‍
X

പുതിയ ചെരിപ്പ് ഉപയോഗിക്കുമ്പോള്‍ മിക്കവരും അനുഭവിക്കുന്നൊരു പ്രശ്നമാണ് തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന കുമിളകള്‍. ചൂട് കൂടുമ്പോഴും ഇത്തരം കുമിളകള്‍ ഉണ്ടാവാറുണ്ട്. പ്രത്യേക സമയമൊന്നും ഇതിനില്ല, എന്നിരുന്നാലും വേനലിലും മഴക്കാലത്തുമാണ് ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രയാസകരമാവുന്നത്.

ചെറിയ പൊടിക്കൈകളിലൂടെ ഇതിനെ നമുക്ക് തടുക്കാനാകും. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ.

കറ്റാര്‍വാഴ

മിക്ക രോഗങ്ങള്‍ക്കുമുള്ള ഒരു ഔഷധമാണ് കറ്റാര്‍വാഴ. കാല്‍ പാദങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ക്കും കറ്റാര്‍വാഴയില്‍ പ്രതിവിധിയുണ്ട്. കുമിളയുള്ളിടത്ത് കറ്റാര്‍വാഴയുടെ നീരോ, ജെല്ലോ പുരട്ടുക, ചെറിയ രീതിയില്‍ നീറ്റലും ചൊറിച്ചിലും ഉണ്ടാകും. ഉണങ്ങിയതിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇങ്ങനെ ദിവസവും രണ്ട് തവണ ചെയ്യുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ മുറിവുണക്കാനും നല്ലൊരു അണുനാശിനിയായും ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ വേദന കുറയ്ക്കുകയും കുമിളകളില്‍ നിന്നൂര്‍ന്ന് വരുന്ന ദ്രാവകത്തെ തടയുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ കുറച്ച് സോഡാ പൊടിയും ഒരു ടീ ബാഗ് പാക്കറ്റ് ഇട്ട് വെക്കുക. വെള്ളം ചൂടാറിയതിനു ശേഷം കുമിളകളില്‍ പുരട്ടുക. ഇത് ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ചെയ്യുക.

ആപ്പിള്‍ സിഡര്‍ വിനാഗിരി

ഗ്രീന്‍ ടീ ക്കുള്ള സമാന സവിശേഷതകളാണ് ആപ്പിള്‍ സിഡര്‍ വിനാഗിരിക്കുമുള്ളത്. ഒരു കഷ്ണം കോട്ടണില്‍ ഇത് മുക്കിയെടുത്തതിനു ശേഷം കുമിളകളുള്ള ഭാഗത്ത് തൊട്ടുകൊടുക്കുക. പെട്ടെന്നു തന്നെ ശുദ്ധജലത്തില്‍ കഴുകുക. നല്ല നീറ്റലും പുകച്ചിലും ഉണ്ടാകും. പക്ഷെ മുറിവ് പെട്ടെന്ന് ഉണങ്ങാന്‍ സഹായിക്കുന്നു. ഇത് ദിവസവും രണ്ട് നേരം ചെയ്യുക. മൂന്ന് ദിവസം ചെയ്താല്‍ മതിയാകും.

ആവണക്കെണ്ണ

കുമിളകള്‍ക്കു ചുറ്റുമുള്ള ചൊറിച്ചില്‍, തടിപ്പ്, ചുവപ്പ് എന്നിവക്ക് നല്ലൊരു ഔഷധമാണ് ആവണക്കെണ്ണ. രാത്രിയില്‍ എണ്ണക്കൊപ്പം കുറച്ച് വിനാഗിരിയും ചേര്‍ത്തതിനു ശേഷം മുറിവുള്ളിടത്ത് തേച്ച് കിടക്കുക. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ചെയ്യണം.

പെട്രോളിയം ജെല്ലി

ചൂടു വെള്ളത്തില്‍ കാലുകള്‍ 15 മിനിറ്റ് മുക്കിവെച്ചതിനു ശേഷം വൃത്തിയുള്ള തുണികൊണ്ട് തുടക്കുക. ശേഷം പെട്രോളിയം ജെല്ലി പുരട്ടുക. ചൂടു വെള്ളം മുറിവിലെ അണുബാധ തടയുകയും വേദന കുറക്കുകയും ചെയ്യുന്നു. പെട്രോളിയം ജെല്ലി തൊലിയെ ഈര്‍പ്പമുള്ളതാക്കുന്നു. വീണ്ടും പൊട്ടാനുള്ള അവസ്ഥയില്‍ നിന്ന് തടയുന്നു.

ഉപ്പ്

തണുത്ത വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് യോജിപ്പിച്ചതിനു ശേഷം കോട്ടണ്‍ ഉപയോഗിച്ച് മെല്ലെ തുടക്കുക. അല്ലെങ്കില്‍ ഇളം ചൂട് വെള്ളത്തില്‍ ഉപ്പിട്ടതിനു ശേഷം കാല്‍ അതില്‍ 15 മിനിറ്റോളം മുക്കിവെക്കുക. ദിവസവും രണ്ട് നേരമെങ്കിലും ചെയ്യുക.

TAGS :

Next Story