Quantcast

മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നവര്‍ അറിയാന്‍..

കണ്ണിന് അസ്വസ്ഥത, കഴുത്ത് വേദന, നടുവേദന, തലവേദന, കൈവേദന എന്നിവയാണ് പ്രധാനം

MediaOne Logo

Web Desk

  • Published:

    28 Oct 2018 1:56 PM IST

മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നവര്‍ അറിയാന്‍..
X

കമ്പ്യൂട്ടറുകള്‍ ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമാണ്. മണിക്കൂറുകളോളം ദിവസവും കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് പല ശാരീരിക അസ്വസ്ഥതകളും ഉണ്ടായേക്കും. കണ്ണിന് അസ്വസ്ഥത, കഴുത്ത് വേദന, നടുവേദന, തലവേദന, കൈവേദന എന്നിവയാണ് പ്രധാനം. നിസ്സാരമെന്ന് കരുതി തള്ളിക്കളയരുത് ഇത്തരം അസ്വസ്ഥതകള്‍. കാരണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അസ്വസ്ഥതകളാണിത്.

കണ്ണിന് അസ്വസ്ഥത

തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കിയിരുന്നാല്‍ കണ്ണ് വേദന, കണ്ണില്‍ നിന്ന് വെള്ളം വരിക, തലവേദന, ക്ഷീണം എന്നിവയുണ്ടായുണ്ടാകാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ സ്ക്രീനും കണ്ണും തമ്മിലെ അകലം 2-3 അടിയായി നിലനിര്‍ത്തണം. സ്ഥിരമായി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കരുത്. ഓരോ അര മണിക്കൂറിന് ശേഷവും ഒന്നോ രണ്ടോ മിനിട്ട് കണ്ണടച്ച് വിശ്രമം നല്‍കണം. ഓരോ ഒരു മണിക്കൂറിലും അഞ്ച് മിനിട്ട് കണ്ണിന് വിശ്രമം നല്‍കണം. കണ്ണിമ ചിമ്മാതെ സ്ക്രീനില്‍ നോക്കിയിരിക്കുന്നതും നല്ലതല്ല. ജോലി ചെയ്യുന്ന മുറിയിലെ വെളിച്ചം, സ്‌ക്രീനിന്റെ വെളിച്ചം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഇത്രയും ചെയ്താലും വൈദ്യപരിശോധന നടത്തി കാഴ്ചയ്ക്ക് പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തണം. ഡോക്ടര്‍ കണ്ണട നിര്‍ദേശിച്ചാല്‍ ഉറപ്പായും വെയ്ക്കണം.

നടുവേദന

കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവര്‍ അനുഭവിക്കുന്ന മറ്റൊരു ബുദ്ധിമുട്ടാണ് നടുവേദനയും കഴുത്ത് വേദനയും. തുടര്‍ച്ചയായി ഒരുപാട് സമയം ഇരിക്കാതിരിക്കുക എന്നതാണ് പരിഹാരം. ഇടവേളയെടുത്ത് നടുവിനും കഴുത്തിനും ചെറിയ വ്യായാമം നല്‍കുക. ഇരിക്കുന്ന കസേര, കമ്പ്യൂട്ടര്‍ ടേബിളിന്റെ ഉയരം എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. കാലുകള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം.

കൈവേദന

കമ്പ്യൂട്ടറില്‍ നിരന്തരം ടൈപ്പ് ചെയ്യുന്നവര്‍ക്ക് കൈവേദന വരാനിടയുണ്ട്. അവര്‍ക്ക് റിസ്റ്റ് പാഡ് ഉപയോഗിക്കാവുന്നതാണ്. ടൈപ്പ് ചെയ്യുമ്പോള്‍ കൈപ്പത്തി വെയ്ക്കാവുന്ന ഒരു പാഡാണിത്. സ്പോഞ്ച് പോലെ മൃദുവായ വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്.

Next Story