പ്രകൃതിദത്തമായി മുഖം മിനുക്കാം..മുള്‍ട്ടാണി മിട്ടിയുണ്ട്
വെറുമൊരു മണ്ണ് മാത്രമല്ല മുള്‍ട്ടാണി, പിന്നയൊ നിങ്ങളുടെ മുഖം മിനുക്കാനുള്ള പ്രകൃതിദത്തമായ മാര്‍ഗം കൂടിയാണ്.

- Published:
29 Oct 2018 11:53 AM IST

മഞ്ഞളും പയറുപൊടിയും ചന്ദനവുമെല്ലാം പണ്ട് കാലത്തെ സൌന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങളായിരുന്നു. യാതൊരു വിധ ദോഷഫലങ്ങളുമില്ലാതെ അവയെ ധൈര്യപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. ഇന്ന് അവയുടെ സ്ഥാനം വില കൂടിയ ക്രീമുകളും മറ്റും ഏറ്റെടുത്തു. പക്ഷേ ഇവ എങ്ങിനെ വിശ്വസിച്ച് ഉപയോഗിക്കാമെന്നതും ഒരു വസ്തുതയാണ്. അന്നും ഇന്നും സ്ത്രീകള്‍ വിശ്വസിച്ച് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മുള്‍ട്ടാണി മിട്ടി. വെറുമൊരു മണ്ണ് മാത്രമല്ല മുള്‍ട്ടാണി, പിന്നയൊ നിങ്ങളുടെ മുഖം മിനുക്കാനുള്ള പ്രകൃതിദത്തമായ മാര്‍ഗം കൂടിയാണ്.

മുള്‍ട്ടാണി മിട്ടി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം
- 1. മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി മുഖം സുന്ദരമാക്കാന്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. മുഖത്തെ അഴുക്കിനേയും ഇത് ഇല്ലാതാക്കുന്നു. അല്‍പം മുള്‍ട്ടാണി മിട്ടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുഖത്തെ എണ്ണമയം നീക്കി അഴുക്കിനെ ആഴത്തില്‍ തുടച്ച് നീക്കുന്നു.
- 2. മുഖത്തുണ്ടാകുന്ന ഏത് തരത്തിലുള്ള പാടുകളായാലും അതിനെ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി ഉത്തമമാണ്. നാരങ്ങ നീരില്‍ മുള്‍ട്ടാണി മിട്ടി കുഴച്ച് മുഖത്തിട്ട് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഈ ഫേസ് പാക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുടരാം.
- 3. മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസമെങ്കിലും ഉപയോഗിച്ചാൽ നിറം വര്‍ദ്ധിക്കും.
- 4. മുഖക്കുരുവും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറ്റാനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്‍പം കര്‍പ്പൂരവും ചാലിച്ച് റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.
- 5. ഗ്ലിസറിനും മുട്ടയുടെ വെള്ളയും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും.
- 6. മുഖസംരക്ഷണത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിനും ഫലപ്രദമായ മാര്‍ഗ്ഗമാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടിയില്‍ നാരങ്ങ നീര് ചേര്‍ത്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ഇത് താരനെ പ്രതിരോധിയ്ക്കും.
Next Story
Adjust Story Font
16
