Quantcast

പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദ രോഗത്തിന് പ്രധാന കാരണം സമൂഹ മാധ്യമങ്ങളോ? വെളിപ്പെടുത്തലുമായി പഠനങ്ങള്‍

യുവജനങ്ങളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ആവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു,

MediaOne Logo

Web Desk

  • Published:

    13 Jan 2019 10:24 PM IST

പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദ രോഗത്തിന് പ്രധാന കാരണം സമൂഹ മാധ്യമങ്ങളോ? വെളിപ്പെടുത്തലുമായി പഠനങ്ങള്‍
X

ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളിലൊന്നാണ് വിഷാദരോഗം. ഇതും സമൂഹമാധ്യമ ഉപയോഗവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ജേണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

11,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നല്ലൊരു ശതമാനം കൗമാരക്കാരും സമൂഹമാധ്യമത്തിൽ ധാരാളം സമയം ചെലവഴിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. 14 വയസ്സുള്ള പെണ്‍കുട്ടികളാണ് ഇതിൽ ഭൂരിഭാഗവും. ഇവരില്‍ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലുമൊരു സമൂഹമാധ്യമത്തിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ്.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന 40 ശതമാനം പെണ്‍കുട്ടികള്‍ക്കും 25 ശതമാനം ആണ്‍കുട്ടികള്‍ക്കും ഇതിലൂടെ ഏതെങ്കിലും തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. ഈ അമിതോപയോഗം നല്ലൊരു ശതമാനം കൗമാരക്കാരുടെയും ഉറക്കം പോലും നഷ്ടമാക്കുന്നുണ്ട്. മോശം അനുഭവങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. യുവജനങ്ങളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ആവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു,

TAGS :

Next Story