പ്രമേഹത്തെ ഓടിക്കുന്ന ശീലങ്ങള്‍
ഇത്തരം ജീവിത ശൈലികള്‍ പിന്തുടരുന്നവരില്‍ പത്ത് വര്‍ഷത്തേക്ക് പ്രമേഹം വരാനുള്ള സാധ്യത 80 ശതമാനത്തോളം കുറവാണെന്നാണ് പഠനം പറയുന്നത്.

ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് പ്രമേഹം. ശരിയായ രീതിയില്‍ ജീവിത ശൈലി ക്രമീകരിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ പിടിച്ചു നിര്‍ത്താനാകും. പ്രമേഹ സാധ്യതയെ പടിക്കു പുറത്തുനിര്‍ത്താന്‍ ഏറ്റവും പ്രധാനം ഇത്തരം നേരായ ജീവിതശൈലി സ്വീകരിക്കുന്നതുമാണ്. പ്രമേഹത്തെ പടിക്കു പുറത്താക്കാന്‍ സഹായിക്കുന്ന ശീലങ്ങളെ പരിചയപ്പെടാം.
ഡയബറ്റോളൊജിയ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശീലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരം ജീവിത ശൈലികള്‍ പിന്തുടരുന്നവരില്‍ പത്ത് വര്‍ഷത്തേക്ക് പ്രമേഹം വരാനുള്ള സാധ്യത 80 ശതമാനത്തോളം കുറവാണെന്നാണ് പഠനം പറയുന്നത്. പ്രമേഹം നിയന്ത്രിക്കുകയെന്നാല്‍ വൃക്കയേയും ഹൃദയത്തേയും ബാധിക്കുന്ന അനുബന്ധ രോഗങ്ങളും നിയന്ത്രിക്കുകയാണെന്നതും പഠനം ഓര്‍മ്മിപ്പിക്കുന്നു. പ്രമേഹ രോഗികളിലും പ്രമേഹ പൂര്‍വ്വ അവസ്ഥയിലുള്ളവരിലും ഈ ശീലങ്ങള്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.

ഓഹിയോ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകസംഘം നടത്തിയ പഠനത്തില്‍ 7758 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. 'ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ അത് തുടരേണ്ടതുണ്ട്. വ്യായാമത്തിനൊപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. യോഗ പോലെയുള്ളവ്യായാമ രീതികളും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്' സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോഷ്വ ജെ ജോസഫ് പറയുന്നു.
35 വയസില്‍ കുറവ് പ്രായമുള്ളവരില്‍ പ്രമേഹം വ്യാപിക്കുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലെ താളപ്പിഴകളാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമമെന്നതാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ശീലം. ആഴ്ച്ചയില്‍ കുറഞ്ഞത് 150 മിനുറ്റെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. ആഴ്ച്ചയില്‍ അഞ്ച് ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനാകും.

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതഭാരമാണ്. ബോഡി മാസ് ഇന്‍ഡക്‌സിന് അനുസരിച്ചുള്ള ഭാരം മാത്രമേ പാടുള്ളൂവെന്ന് ഉറപ്പിക്കണം. ഉയരം നല്‍കിയാല്‍ BMI കണക്കുകൂട്ടാന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ തന്നെ ലഭ്യമാണ്. അമിതഭാരം കുറക്കുന്നതും പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുന്നതും പ്രമേഹത്തെ ഒഴിവാക്കാന്‍ സഹായിക്കും. പുകവലി സുഗമമായ രക്തയോട്ടത്തെ തടസപ്പെടുത്തുന്നതിനാല്‍ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ തടസപ്പെടും. അമിതമദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ വേഗത്തിലാക്കുന്നുവെന്നതാണ് പ്രധാന ദോഷം.
ഭക്ഷണം ഒന്നിച്ചു കഴിക്കുന്നതിനേക്കാള്‍ മൂന്നു നേരം കഴിക്കുന്ന ഭക്ഷണം അഞ്ചോ ആറോ തവണയായി കഴിക്കുന്നതാണ് നല്ലത്. ഈ ശീലം ഗ്ലൂക്കോസ് നില നിയന്ത്രിക്കാന്‍ സഹായിക്കും. ആസൂത്രണവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ടൈപ്പ് 2 പ്രമേഹത്തെ കടിഞ്ഞാണിട്ട് നിര്‍ത്താനാകുമെന്ന് തന്നെയാണ് പഠനം പറയുന്നത്.
2030ഓടെ ലോകത്തെ അഞ്ചില്‍ ഒരാള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2018ല്‍ 40.80 കോടി പ്രമേഹരോഗികളുള്ളത് 2030 ആകുമ്പോഴേക്കും 51.10 കോടിയായി ഉയരുമെന്നും കരുതപ്പെടുന്നു. പ്രമേഹരോഗികളില്‍ പകുതിപേരും ചൈന(13 കോടി), ഇന്ത്യ(9.8കോടി), യു.എസ്(3.2 കോടി) എന്നീ മൂന്നുരാജ്യങ്ങളിലായിരിക്കുമെന്നും കരുതപ്പെടുന്നു.
Adjust Story Font
16

