വെള്ളം കുടിക്കണം ധാരാളം, അതും ഇരുന്നുകൊണ്ട്; എന്തുകൊണ്ടെന്നാല്‍...
ഇരുന്നുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് മനുഷ്യന്‍റെ ശരീരഘടനയെന്നാണ് ആയുര്‍വേദം പറയുന്നത്

വെള്ളം മനുഷ്യജീവിതത്തിലെ മാറ്റിനിര്‍ത്താനാവാത്ത ഒരു ഘടകമാണ്. ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നതിലും പല രോഗങ്ങളില്‍ നിന്നും നമ്മെ മാറ്റിനിര്‍ത്തുന്നതിലും തുടര്‍ച്ചയായി വെള്ളം കുടിക്കുന്നത് സഹായിക്കും. നല്ല ആരോഗ്യത്തിന് ഒരാള്‍ ശരാശരി എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നമ്മളില്‍ പലരും ഇരുന്നും നടന്നും നിന്നും വെള്ളം കുടിക്കുന്നവരാണ്. വെള്ളം ആരോഗ്യത്തിന് നല്ലതായതിനാല്‍ അത് എങ്ങിനെ കുടിക്കണം എന്നതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല. എന്നാല്‍, നാം ചിന്തിക്കേണ്ട ഒരു കാര്യമാണത്. നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍ അത്യാവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. വെള്ളം ശരിയായ രീതിയില്‍ കുടിച്ചില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങളില്‍ ചെന്നെത്തിക്കുകയും ചെയ്യും.
ഇരുന്നുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് മനുഷ്യന്‍റെ ശരീരഘടനയെന്നാണ് ആയുര്‍വേദം പറയുന്നത്. അതിനാലാണ് ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം മുതിര്‍ന്നവര്‍ പറയുന്നത്. വെള്ളം ശരിയായ രീതിയില്‍ കുടിച്ചുകൊണ്ട് എല്ലാ പോഷകങ്ങളും ശരീരത്തില്‍ നമുക്ക് നില നിര്‍ത്താനാകും. നമ്മുടെ ശരീരത്തിലെ 70 ശതമാനം ഭാഗവും വെള്ളമാണെന്നും അത് നിമിഷനേരങ്ങള്‍ കൊണ്ട് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും നാം ഓര്‍ക്കണം. അത് ശരിയായ രീതിയില്‍ നാം ശരീരത്തിന് നല്‍കുകയും വേണം.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം ആവശ്യമായ എല്ലാ അവയവങ്ങളിലേക്കും അത് എത്തുന്നില്ല. ആയതിനാല്‍ വെള്ളം കുടിക്കുന്നതിലൂടെ ഇല്ലാതാവേണ്ട മാലിന്യങ്ങളെല്ലാം വൃക്കയിലും മൂത്രസഞ്ചിയിലുമെല്ലാം കെട്ടിക്കിടക്കുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന് പ്രശ്നങ്ങളുണ്ടാവുന്നതുപോലെ അനുഭവപ്പെടുന്നു. വേണ്ടത്ര പോഷകങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കാത്തതിനാല്‍ എളുപ്പത്തില്‍ തന്നെ അത് ശരീരത്തെ തളര്‍ത്തുകയും ചെയ്യുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദാഹത്തെ പൂര്‍ണ്ണമായും ശമിപ്പിക്കില്ല. കരളിലേക്കും ദഹനത്തിന് സഹായകമായ അവയവങ്ങളിലേക്കും നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് എത്തുന്നില്ല. കൂടാതെ, ഈ സാഹചര്യങ്ങളില്‍ ശരീരത്തിലൂടെ വളരെ വേഗത്തില്‍ വെള്ളം കടന്നുപോവുകയും അത് ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു.
Adjust Story Font
16

