കാന്‍സര്‍ ചികിത്സയില്‍ നൂതന കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന പരിശോധനയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവിൽ ഒരു വ്യക്തി ആരോഗ്യവാനാണോ..

കാന്‍സര്‍ ചികിത്സയില്‍ നൂതന കണ്ടുപിടിത്തവുമായി ജർമനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഹെയ്ഡൽബെർഗ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലാണ് കാന്‍സർ കണ്ടെത്താന്‍ കഴിയുന്ന രക്ത പരിശോധന വികസിപ്പിച്ചത്.
ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന പരിശോധനയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവിൽ ഒരു വ്യക്തി ആരോഗ്യവാനാണോ അല്ലയോ എന്ന് രക്ത പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ല. എന്നാൽ ലിക്വിഡ് ബയോപ്സിയിലൂടെ ഒരാളുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയും. ഈ വര്‍ഷം തന്നെ ഈ പരിശോധന രീതി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ഹെയ്ഡൽബെർഗ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതരുടെ അവകാശ വാദം.
ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ മാമോഗ്രഫിക്കും എം.ആര്‍.ടി സ്കാനിംഗിനും പകരമായി മറ്റ് മാര്‍ഗങ്ങൾ ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു. രക്ത പരിശോധനയാണ് ഇത് തിരിച്ചറിയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. പേറ്റന്റ് പ്രശ്നങ്ങൾ കാരണം ഗവേഷണത്തിന്റെ വിവരങ്ങൾ ഒരു മെഡിക്കൽ ജോണലിലും ഇതേ വരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Adjust Story Font
16

