Quantcast

ഒറ്റ തവണ 40 പുഷ്അപ് എടുക്കാമോ? എങ്കില്‍ ഇതാ സന്തോഷവാര്‍ത്ത..

കൂടുതല്‍ പുഷ്അപ് എടുക്കാന്‍ സാധിക്കുന്നത് ശക്തിയുടെ മാത്രം ലക്ഷണമല്ല....

MediaOne Logo

Web Desk

  • Published:

    22 Feb 2019 6:46 PM IST

ഒറ്റ തവണ 40 പുഷ്അപ് എടുക്കാമോ? എങ്കില്‍ ഇതാ സന്തോഷവാര്‍ത്ത..
X

കൂടുതല്‍ പുഷ്അപ് എടുക്കാന്‍ സാധിക്കുന്നത് ശക്തിയുടെ മാത്രം ലക്ഷണമല്ല, ആരോഗ്യത്തിന്റേതു കൂടിയാണ്. പ്രത്യേകിച്ച് ഹൃദയത്തിന്റെ. ഇത്തരത്തില്‍ അധികം പുഷ്അപ് എടുക്കാന്‍ സാധിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാവുമെന്നാണ് ജമാ നെറ്റ്‍വർക്ക് ഓപ്പൺ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നത്.

അഗ്നിശമന സേനയില്‍ ജോലി ചെയ്യുന്ന മധ്യവയസ്കരായ പുരുഷന്‍മാരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഒറ്റ തവണ 40 പുഷ്അപില്‍ അധികം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 96%ത്തോളം കുറവായിരുന്നിരിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അഥവാ 10വര്‍ഷത്തേക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണത്രെ. ഒറ്റ തവണ 10 പുഷ്അപ് പോലും ചെയ്യാന്‍ സാധിക്കാത്ത പുരുഷന്‍മാരെ അപേക്ഷിച്ചാണ് ഇത്.

കൂടുതല്‍ കായികാധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യുന്നതിനാലാണ് അഗ്നിശമന സേനാംഗങ്ങളെ പഠനത്തിനായി തെരഞ്ഞെടുത്തത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ വിലയിരുത്താൻ സഹായിക്കുന്ന ഏറ്റവും ലളിതവും, ചെലവില്ലാത്തതുമായ രീതിയാണ് പുഷ്അപ് എന്ന് ഗവേഷകനായ ജസ്റ്റിന്‍ യാങ് പറയുന്നു.

TAGS :

Next Story