Quantcast

ശരീരഭാരം കുറയ്ക്കുക, അമിതവണ്ണം നിങ്ങളെ രോഗിയാക്കാം

ആഴ്ചയിൽ നാല് അഞ്ചു ദിവസമെങ്കിലും അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂര്‍ എക്സർസൈസ് നിർബന്ധമായും ചെയ്യുക. 

MediaOne Logo

Web Desk

  • Published:

    26 Feb 2019 5:57 AM GMT

ശരീരഭാരം കുറയ്ക്കുക, അമിതവണ്ണം നിങ്ങളെ രോഗിയാക്കാം
X

പച്ചക്കറിയിലും പഴങ്ങളിലും വിഷമാണെന്ന് പറഞ്ഞു നാം ഇക്കാലത്തു അവയുടെ ഉപയോഗം കുറയ്ക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയാണോ?പച്ചക്കറികളും പഴങ്ങളും നാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒരു ദിവസം അര കിലോയെങ്കിലും പച്ചക്കറികളും പഴങ്ങളും നാം കഴിക്കേണ്ടതുണ്ട്.

അവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിസഡന്റുകളും മറ്റും നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണ്. ഇന്ന് വിപണിയിലുള്ള പച്ചക്കറികളും പഴങ്ങളിലും കീടനാശിനികൾ തളിക്കുന്നുണ്ടെന്ന് നാം എല്ലാവർക്കുമറിയാം.

എന്നിരുന്നാലും നമ്മുടെ ശരീരത്തിന് ഫലപ്രദമായി അവയെ പുറന്തള്ളുവാൻ സാധിക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും ഇന്നത്തെ കാലത്ത് വളരെയധികം ജീവിത ശൈലിരോഗങ്ങളെയും ക്യാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങളേയും കുറയ്ക്കുവാൻ അവയ്ക്ക് സാധിക്കും.

പൊതു സമൂഹം ഇന്ന് വളരെയധികം ഭയത്തോടെയാണ് പച്ചക്കറികളും പഴങ്ങളും നോക്കിക്കാണുന്നത്. കീടനാശിനികൾ തളിക്കുന്നവയായാൽ പോലും പച്ചക്കറികളും പഴങ്ങളും നിങ്ങൾ ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒരു പ്ലേറ്റ് ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ അതിൽ പകുതി ഭാഗം പച്ചക്കറികളും പഴങ്ങളും അടങ്ങിയതായിരിക്കണം. കാൽഭാഗം കാർബോ ഹൈഡ്രേറ്റ് അരിയോ ചപ്പാത്തിയോ അങ്ങനെ എന്തെങ്കിലും കൂടാതെ പയറുവർഗങ്ങൾ പാലുൽപന്നങ്ങളുമായിരിക്കണം ബാക്കി കാൽഭാഗം.

മലയാളികൾ ധാരാളമായി ചോറ് കഴിക്കുന്നവരാണ്. നമ്മൾ ഒരുപാട് ചോറ് കഴിക്കുന്നു. വേണമെങ്കിൽ മൂന്ന് നേരവും ചോറ് കഴിക്കുന്നവരുണ്ട്. ചോറ് ഒരുപാട് കഴിക്കുമ്പോൾ നമ്മുടെ ശരീരഭാരം ഒരുപാട് കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം കുറഞ്ഞാൽ തന്നെ ഒരുപാട് ജീവിതശൈലിരോഗങ്ങൾ പി.സി.ഒ.ഡി തൈറോഡ് പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ക്യാൻസറും നമ്മുടെ ശരീരവുമായി ബന്ധമുണ്ട്. ശരീരഭാരം കൂടുന്നതും കാൻസർ കൂടുവാൻ കാരണമാണെന്ന് പഠനങ്ങൾ പറയുന്നു.

നാം മലയാളികൾ നമ്മുടെ ഭക്ഷണരീതി ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ കുറയ്ക്കേണ്ടതാണ്. എണ്ണ ഉപയോഗിക്കുകയാണെങ്കിൽ തന്നെ വെജിറ്റബിൾ ഓയിൽ,സോയാബീൻ ഓയിൽ, സൻ ഫ്ലവർ ഓയിൽ, കടുകെണ്ണ, ഒലിവോയിൽ എന്നിവ ഉപയോഗിക്കുക. വെളിച്ചെണ്ണ, പാമോയിൽ ഇവയുടെ ഉപയോഗം കുറയ്ക്കുക. മീൻ കഴിക്കുക. ഇറച്ചി റെഡ് മീറ്റ് ആഴ്ചയിൽ മൂന്ന്, നാല് ദിവസമായി കുറയ്ക്കുക. ആഴ്ചയിൽ നാല് അഞ്ചു ദിവസമെങ്കിലും അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂര്‍ എക്സർസൈസ് നിർബന്ധമായും ചെയ്യുക. ശരീരഭാരം കുറയ്ക്കുക. അമിതവണ്ണം നിങ്ങളെ രോഗിയാക്കാം. ആരോഗ്യത്തോടെ ഇരിക്കുക.

കടപ്പാട്: ഡോ. ഷിനു ശ്യാമളൻ

TAGS :

Next Story