തൈര് കഴിക്കാം; തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍..
കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തി നല്‍കുകയും ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും..

എല്ലുകളുടെ ആരോഗ്യം
ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തി നല്‍കുകയും ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.
ഗുണകരമായ ബാക്ടീരിയകള്‍
മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറക്കാന്‍
തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന് നല്ലത്
ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
അണുബാധക്കുള്ള സാധ്യത കുറക്കുന്നു
യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ഭാരം കുറക്കാന്‍ സഹായിക്കുന്നു
തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് ഭാരം കുറക്കാന്‍ സഹായിക്കും.
അതേസമയം പാല് കഴിക്കുന്നത് ചിലരില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ തൈര് കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
Adjust Story Font
16

