ശീലമാക്കാം തവിടെണ്ണ
ഇന്ത്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ തവിടെണ്ണ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നുന്നുണ്ട്.

ലോകത്ത് ഏറ്റവും മികച്ച ഭക്ഷ്യയെണ്ണയായി കണക്കാക്കപ്പെടുന്ന ഒന്നാണ് തവിടെണ്ണ. അരിയിലെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ. ഇന്ത്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ തവിടെണ്ണ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നുന്നുണ്ട്. ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതാണ് തവിടെണ്ണ.
മൂന്നു വിഭാഗത്തില്‍പ്പെട്ട നിരോക്സീകാരികള്‍ തവിടെണ്ണയിലുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ടോക്കോട്രൈനോള്‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണവ ഒറിസനോളാണ് ഇവയില്‍ മുഖ്യം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കുറയാതെ നിലനിര്‍ത്താനും ടോക്കോട്രൈനോള്‍ സഹായിക്കുന്നു. ഒറൈസനോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും അത് സംബന്ധമായ മറ്റ് അസുഖങ്ങളും കുറയ്ക്കാന്‍ ഒറൈസനോള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
Adjust Story Font
16

