Quantcast

കാന്‍സറിനെ വരെ പ്രതിരോധിക്കും വെളുത്തുള്ളി

ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കിയാല്‍ വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന് പഠനം

MediaOne Logo

Web Desk

  • Published:

    6 March 2019 10:18 PM IST

കാന്‍സറിനെ വരെ പ്രതിരോധിക്കും വെളുത്തുള്ളി
X

കാഴ്ചയില്‍ കുഞ്ഞനെങ്കിലും കാന്‍സര്‍ പ്രതിരോധമടക്കം വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നിരവധിയാണ്. ഔഷധഗുണമുള്ള ഘടകങ്ങളുടേയും ആന്റി ഓക്‌സിഡന്റുകളുടേയും കലവറയാണ് വെളുത്തുള്ളി. വൈറ്റമിന്‍ ബി, സി, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലേനിയം തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ഘടകങ്ങള്‍ വെളുത്തുള്ളിയിലുണ്ട്.

ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കിയാല്‍ വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന് ചൈന മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. കുടലില്‍ കാന്‍സര്‍ ബാധിച്ച 833 പേരിലും കാന്‍സറില്ലാത്ത 833 പേരിലുമാണ് പഠനം നടത്തിയത്. ഇവരുടെ ഭക്ഷണശീലം പരിശോധിച്ചായിരുന്നു വിവര ശേഖരണം. ഈ പഠനത്തിലാണ് വെളുത്തുള്ളിയുടെ ഗുണങ്ങള്‍ പുറത്തുവന്നത്.

കൊളസ്‌ട്രോള്‍ കുറക്കാനും അങ്ങനെ ഹൃദയാഘാത സാധ്യത കുറക്കാനും വെളുത്തുള്ളി സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് സാധിക്കും. ഹൃദയാരോഗ്യത്തിന് ഹാനികരമായ എല്‍ഡില്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. ദഹനക്കുറവ് ഉള്ളപ്പോള്‍ വെളുത്തുള്ളി ചതച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്.

TAGS :

Next Story