സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ്
വെള്ളിയാഴ്ച ശരാശരി താപനിലയില്‍ 3 ഡിഗ്രിവരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

കേരളത്തില്‍ സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. സൂര്യാതപ സാധ്യതയുള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച ശരാശരി താപനിലയില്‍ 3 ഡിഗ്രിവരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
Next Story
Adjust Story Font
16

