ആര്‍ത്തവ ദിനത്തിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും
ആര്‍ത്തവകാലത്തു പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

പെണ്ണിന്റെ ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട അവളുടെ വേദനകളും അസ്വസ്ഥതകളും, പരിഹാര മാര്‍ഗങ്ങളും വീടുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങുന്നതിന് പകരം പുറത്തേക്കിറങ്ങി വന്നു എന്നതാണ് ഈ അടുത്ത കാലത്തായി ഉണ്ടായ മാറ്റം. ആര്‍ത്തവകാലത്തു പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവ എല്ലാവരും അറിഞ്ഞിരിക്കെണ്ട ഒന്നാണ്. ആര്‍ത്തവകാലത്തു മാത്രം പതിവു തെറ്റാതെ മുഖത്ത് വരുന്ന കുരുക്കള്‍, വയറുവേദന, നില്‍ക്കുന്ന നില്‍പ്പിലുള്ള മൂഡ് മാറ്റം, കാലുവേദന, നിയന്ത്രിക്കാനാവാത്ത ദേഷ്യം. ഇതെല്ലാം കഴിഞ്ഞു പെണ്‍കുട്ടികള്‍ക്ക് സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കാനുള്ള സമയം കിട്ടാതെ വരുന്നു. ഇത് ചിലപ്പോള്‍ ആരോഗ്യത്തെ തന്നെ തകര്‍ത്തെക്കാം. കൂടാതെ ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിനു സാധ്യതയുണ്ട്. ആര്‍ത്തവ ദിവസത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ये à¤à¥€ पà¥�ें- ''ആര്‍ത്തവ വേദന ഹാര്‍ട്ട് അറ്റാക്കിന് തുല്യം''
ये à¤à¥€ पà¥�ें- ആര്‍ത്തവ സമയത്തെ വേദനക്ക് മരുന്നു കഴിക്കാമോ?
ഡയറ്റ് ചെയ്യാം ;
ആന്റി ഓക്സിഡന്റ്, സാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ആഹാരം ആര്‍ത്തവ ക്രമീകരണത്തിനു സഹായിക്കും. ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാലറി കൂടിയ ഭക്ഷണം കഴിക്കുക.
ആഹാര ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍;
ആഹാര ശീലങ്ങളും ആര്‍ത്തവവും തമ്മില്‍ ഒരുപാട് ബന്ധമുണ്ട്. സമയത്തിനു ഭക്ഷണം കഴിക്കുക എന്നത് ശരീരത്തെ ഒരു പരിധിവരെ ആരോഗ്യവത്തായി നിലനിര്‍ത്താൻ സാധിക്കും. കൂടാതെ ആഹാര ശീലങ്ങളിലെ മാറ്റം ക്രമം തെറ്റിയ ആര്‍ത്തവത്തെ ബാധിക്കും. ഉപ്പിന്റെ ഉപയോഗം കുറക്കുക. കാപ്പി, കഫീൻ തുടങ്ങിയവയുടെ ഉപയോഗം കുറക്കുക. അന്നജം കൂടുതലുള്ള ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയായി കഴിക്കുന്നത് വഴി വയറിലെ അസ്വസ്ഥതകള്‍ കുറക്കാൻ കഴിയും.
അമിത വ്യായാമം;
പതിവായി മുടങ്ങാതെ ചെയ്യുന്ന വ്യായാമം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അമിതമായ വ്യായാമം ശരീരത്തിലെ ബലം കുറച്ച് തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് പിറ്റ്യൂട്ടറി ഗ്രന്ഥി, തൈറോയ്ഡ്, അഡ്രിനെല്‍ ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനത്തെ താറുമാറക്കുകയും ശരീരത്തെ തളര്‍ത്തുകയും ചെയ്യുന്നു. ഇത് ആര്‍ത്തവ ക്രമീകരണത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
മാനസിക പിരിമുറുക്കം തടയാം;
മാനസിക പിരിമുറുക്കം ആരോഗ്യത്തിനു ഹാനീകരമാണ്. ആര്‍ത്തവ സമയത്ത് പെണ്‍ക്കുട്ടികള്‍ക്ക് പൊതുവെ ദേഷ്യവും ടെൻഷനുമുണ്ടാകും. അതുക്കൊണ്ടുതന്നെ അമിതമായി സ്ട്രെസ് അനുഭവിക്കുന്ന സ്ത്രീകളില്‍ അണ്ഡോത്പാദനം നടക്കില്ല. ഇത് ആര്‍ത്തവം ക്രമം തെറ്റാൻ സാധ്യതയുണ്ട്. ദേഷ്യവും ടെൻഷനും കൂടിയാല്‍ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ക്രമാതീതമായി കുറയും.
ये à¤à¥€ पà¥�ें- ആർത്തവം അശുദ്ധമല്ലെന്ന മുദ്രവാക്യം ഉയർത്തി ആര്‍പോ ആര്‍ത്തവം
Adjust Story Font
16

