Quantcast

രുചിക്കും മണത്തിനും മാത്രമല്ല ഗ്രാമ്പു, ഔഷധഗുണങ്ങളേറെ

വീട്ടിൽ അവശ്യമായും സൂക്ഷിക്കേണ്ട സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പുവെന്ന് പറയാന്‍ കാരണമുണ്ട്.

MediaOne Logo

Web Desk

  • Published:

    13 May 2019 12:28 PM IST

രുചിക്കും മണത്തിനും മാത്രമല്ല ഗ്രാമ്പു, ഔഷധഗുണങ്ങളേറെ
X

കറികൾക്ക് രുചിയും മണവും കൂട്ടുക മാത്രമല്ല കുഞ്ഞു പൂമൊട്ടായ ഗ്രാമ്പു ചെയ്യുന്നത്. കരയാമ്പു എന്ന ഗ്രാമ്പുവില്‍ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. വീട്ടിൽ അവശ്യമായും സൂക്ഷിക്കേണ്ട സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പുവെന്ന് പറയാന്‍ കാരണമുണ്ട്. അങ്ങനെ പറയാനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ഗ്രാമ്പു ദഹനത്തിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹ രോഗികളുടെ സുഹൃത്താണ് ഗ്രാമ്പു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഗ്രാമ്പു സഹായിക്കുന്നു. മോണ രോഗങ്ങൾ തടയുന്നതില്‍ ഗ്രാമ്പു മുഖ്യ പങ്ക് വഹിക്കുന്നു. വേദനസംഹാരി കൂടിയായ ഗ്രാമ്പു പരമ്പരാഗതമായി പല്ലുവേദന അകറ്റാനും ഉപയോഗിക്കുന്നു. ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനും ഗ്രാമ്പു നല്ലതാണ്.

പാർശ്വഫലങ്ങളില്ലാത്ത ഒരു വേദന സംഹാരിയാണിത്. തലവേദനയ്ക്ക് നല്ല മരുന്നാണ്. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഗ്രാമ്പു ഇട്ട ചായ ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു ചർമത്തിന് യുവത്വമേകുന്നു. ഗ്രാമ്പുവിലെ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ പ്രായമാകലിനെ പ്രതിരോധിക്കുന്നു. എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ വേദന ലഘൂകരിക്കാനും ഗ്രാമ്പു നല്ലതാണ്.

TAGS :

Next Story