Quantcast

ചൊക ചൊകാന്നൊരു ചെമ്പരത്തിപ്പൂ സ്ക്വാഷ്

പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. 

MediaOne Logo

Web Desk

  • Published:

    21 Jun 2019 12:55 PM IST

ചൊക ചൊകാന്നൊരു ചെമ്പരത്തിപ്പൂ സ്ക്വാഷ്
X

കാണാനഴക് മാത്രമല്ല, ഒരു പാട് ഗുണങ്ങളുടെ കലവറയാണ് ചെമ്പരത്തിപ്പൂ. ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്.

പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. പ്രതിരോധ ശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെമ്പരത്തിക്ക് കഴിയും. ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ചെമ്പരത്തിപ്പൂവിലൂടെ കഴിയും.

ചെമ്പരത്തിപ്പൂ സ്ക്വാഷ്‌

ചേരുവകൾ

ചെമ്പരത്തിപ്പൂവ്‌ – 5 ഗ്രാം

വെള്ളം – 250 മില്ലി

പഞ്ചസാര – 100 ഗ്രാം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരവും ആരോഗ്യപ്രദവുമായ ഒരു പാനീയം ആണിത്.

ये भी पà¥�ें- സ്ഥിരം ചായകളെ ഒന്നു മാറ്റിപ്പിടിക്കൂ..ഗുണമേറെയുള്ള ചെമ്പരത്തിച്ചായ കുടിക്കൂ

TAGS :

Next Story