Quantcast

ആപ്പിളും മുന്തിരിയും മാറിനില്‍ക്കും ഗോള്‍ഡന്‍ ബെറിയുടെ ഗുണങ്ങള്‍ക്ക് മുന്നില്‍

പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ​ഗോൾഡൻ ബെറി. 

MediaOne Logo

Web Desk

  • Published:

    24 Jun 2019 12:27 PM IST

ആപ്പിളും മുന്തിരിയും മാറിനില്‍ക്കും ഗോള്‍ഡന്‍ ബെറിയുടെ ഗുണങ്ങള്‍ക്ക് മുന്നില്‍
X

നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന ചെറുസസ്യമാണ് ഗോള്‍ഡന്‍ ബെറി അഥവാ ഞൊട്ടാഞൊടിയന്‍. പ്രാദേശികമായി ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ നൊട്ടങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി എന്നീ വിളിപ്പേരുകളും ഞൊട്ടാഞൊടിയനുണ്ട്. ആള് നാടനാണെങ്കിലും ഗുണത്തില്‍ ആപ്പിള്‍, മാമ്പഴം, മുന്തിരി എന്നിവെയ വെല്ലുന്ന ഗുണങ്ങളാണ് ഞൊട്ടാഞൊടിയനുള്ളത്.

പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ്
ഗോൾഡൻ ബെറി. ഗോൾഡൻ ബറിയിൽ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും. വൈറ്റമിന് സിയും എയും ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് ഗോൾഡൻ ബെറി. നേത്രസംരക്ഷണത്തിൽ ഗോൾഡൻ ബെറിക്കുള്ള പങ്ക് വലുതാണ്. ഗോൾഡൻ ബറിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് കൂടുതൽ ഗുണം ചെയ്യും. പോളിഫിനോൾ കാറോടിനോയിഡ് എന്നി ജൈവസംയുക്തകൾ അടങ്ങിയിരിക്കുന്നതു കൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. ഈ രാസവസ്തുക്കൾ ഫൈബറിൽ ലയിക്കുന്നതോടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യും.

പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും. സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്. കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു. മൂത്രസഞ്ചിക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.

TAGS :

Next Story