ബീഹാറിലെ ശിശു മരണങ്ങളും ലിച്ചി പഴവും... വസ്തുതയെന്ത്?
പകല്‍ ഭക്ഷണമൊന്നും കഴിക്കാതെ രാത്രി അധികം പഴുക്കാത്ത ലിച്ചി പഴം മാത്രം കഴിച്ച കുട്ടികള്‍ക്കാണ് ദുരന്തം സംഭവിച്ചത്...

ബീഹാറിലെ ശിശു മരണങ്ങള്‍ക്ക് പിന്നില്‍ ലിച്ചി പഴങ്ങളാണെന്ന് പറയുന്നതില്‍ വസ്തുതയുണ്ടോ? ഈ ലിച്ചി പഴങ്ങള്‍ നമുക്ക് കഴിക്കാനാകുമോ? സംശയങ്ങള്‍ക്ക് ഡോ. ദീപു സദാശിവന്‍ മറുപടി നല്‍കുന്നു.
ബീഹാറില്‍ 129 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നേരത്തെ 2014ലാണ് ലിച്ചി പഴത്തിലെ വൈറസ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന പ്രചാരണം ആദ്യമുണ്ടാകുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോക്‌സിക്കോളജി സംഘവും സി.ഡി.സി സംഘവും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പഠനം നടത്തി.
ലിച്ചി പഴം(ഇടത്ത്), റംബൂട്ടാന്‍(വലത്ത്)ജമൈക്കയില്‍ അക്കി പഴം കഴിച്ചവരില്‍ സമാനമായ പ്രതിഭാസം കണ്ടുവന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പഴം അമിതമായി കഴിച്ചവരില്‍ ഹൈപ്പോഗ്ലേസിന്‍ എ എന്ന പദാര്‍ദം ഷുഗര്‍ നില കുറച്ചതായി തെളിയിക്കപ്പെട്ടിരുന്നു. ജമൈക്കന്‍ വൊമിറ്റിക് സിക്‌നസ് എന്ന തലച്ചോറിനെ ബാധിക്കുന്ന അസുഖത്തിലേക്ക് ഇത് മാറുകയും ചെയ്തിരുന്നു. സമാനമായ പഴമായ ലിച്ചിയിലും ഇത് സംഭവിക്കില്ലേ എന്ന സംശയമായിരുന്നു ഗവേഷണത്തിലേക്ക് നയിച്ചത്.
തികച്ചും ദരിദ്രമായ ജീവിതാവസ്ഥയിലുള്ള കുഞ്ഞുങ്ങളെയാണ് ഇത് ബാധിച്ചിരുന്നത്. പകല്‍ ഭക്ഷണമൊന്നും കഴിക്കാതെ രാത്രി അധികം പഴുക്കാത്ത ലിച്ചി പഴം മാത്രം കഴിച്ച കുട്ടികള്‍ക്കാണ് ദുരന്തം സംഭവിച്ചത്. അക്കി പഴത്തിന്റേതുപോലെ വെറും വയറ്റില്‍ ലിച്ചി പഴം കഴിക്കുമ്പോള്‍ ഗ്ലൂക്കോസിന്റെ നില വലിയ തോതില്‍ കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതാകുന്നതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. എന്‍സോഫെലോപതി എന്ന ഗുരുതരമായ അവസ്ഥയിലേക്കെത്തി മരണം വരെ സംഭവിക്കുകയുമായിരുന്നു.
ലിച്ചിപ്പഴം കഴിക്കാമോ? കുട്ടികള്‍ക്ക് കൊടുക്കാമോ? ബീഹാറില്‍ എന്ത് കൊണ്ടായിരിക്കാം കൂട്ട ശിശുമരണങ്ങള്‍? നിലവില്‍ ലഭ്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണ് Info Clinic Deepu Sadasivan
Posted by Info Clinic on Tuesday, June 25, 2019
പ്രായം, ഭക്ഷണം, ദാരിദ്ര്യം, കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരിക്കുക, രോഗത്തെക്കുറിച്ച് അറിവില്ലായ്മ തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തു ചേരുമ്പോഴാണ് ഈ രോഗാവസ്ഥ ഗുരുതരമായി മാറുന്നത്. നാല് മണിക്കൂറിനുള്ളില്‍ രോഗിക്ക് ഗ്ലൂക്കോസ് നല്‍കുന്നതുപോലുള്ള ലളിതമായ ചികിത്സ കൊണ്ടു തന്നെ ഈഅപകടാവസ്ഥയെ മറികടക്കാനാകുമെന്നും ഡോ. ദീപു സദാശിവന്‍ പറയുന്നു.
Adjust Story Font
16

