ജോലിക്കാരായ അമ്മമാര്‍ക്ക് ഇങ്ങനെയും കുഞ്ഞുങ്ങള്‍ പാല് കെടുക്കാം
ഇത് പരിഹരിക്കാനായി ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്ന മാര്‍മാണ് പാല്‍ നേരത്തെ എടുത്ത് വെക്കല്‍.

ജോലിക്ക് പോകുന്നവരോ പഠിക്കുന്നവരോ ആയ അമ്മമാര്‍ക്ക് പലപ്പോഴും കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ കഴിയാതെ വരാറുണ്ട്. ഇത് പരിഹരിക്കാനായി ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്ന മാര്‍മാണ് പാല്‍ നേരത്തെ എടുത്ത് വെക്കല്‍. സാധാരണ കാലാവസ്ഥയില്‍ നാല് മണിക്കൂറും ഫ്രിഡ്ജിലാണെങ്കില്‍ മൂന്ന് മുതല്‍ ഏഴ് ദിവസവും മുലപ്പാലെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജും എ.സിയുമില്ലാത്ത സാധാരണ കാലാവസ്ഥയില്‍ നാല് മണിക്കൂറും മുലപ്പാല്‍ കേടാകാതെ നില്‍ക്കും.
ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഡോറില്‍ വെക്കരുതെന്നും ഉള്‍ഭാഗത്തോ ഫ്രീസറിലോ വെക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. അമ്മയുടെ അസാനിധ്യത്തില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും ഇങ്ങനെ എടുത്തുവെച്ച മുലപ്പാല്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. അങ്ങനെ പ്രവാസികളായ അമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലിനും പഠനത്തിനുമൊപ്പം കുഞ്ഞുങ്ങള്‍ക്ക് മുറതെറ്റാതെ മുലപ്പാല്‍ നല്‍കി അവരുടെ ആരോഗ്യം സംരക്ഷിക്കാം.
Adjust Story Font
16

