ലോക മുലപ്പാല്‍ വാരാചരണം: അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
മുലപ്പാലിന് പകരമായി നല്‍കുന്ന പൊടികള്‍ കുട്ടികളുടെ ആരോഗ്യത്തില്‍ പ്രയാസങ്ങളുണ്ടാക്കും

ലോക മുലപ്പാല്‍ വാരാചരണത്തോടനുബന്ധിച്ച് അമ്മമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഡോക്ടര്‍മാര്‍. മുലപ്പാലിന് പകരമായി നല്‍കുന്ന പൊടികള്‍ കുട്ടികളുടെ ആരോഗ്യത്തില്‍ പ്രയാസങ്ങളുണ്ടാക്കും. അമ്മമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിര്‍ദേശം.
കുഞ്ഞിന്‍റെ ജനനം മുതല്‍ ലഭിച്ചു തുടങ്ങണം മുലപ്പാല്‍. അതും രണ്ട് മണിക്കൂര്‍ ഇടവിട്ട്. ആദ്യമായി നല്‍കുന്ന പാലിനെക്കുറിച്ച് തെറ്റിദ്ധാരണ തന്നെ തിരുത്തണം. മുലപ്പാലിന് പകരമാകില്ല ആദ്യ ആറു മാസക്കാലം കുഞ്ഞിന് നല്‍കുന്ന മറ്റെന്തും. അത് വര്‍ധിപ്പിക്കാന്‍ നാടന്‍ വഴികള്‍ തന്നെയുണ്ട്. ഈ വാരം മുഴുവന്‍ അമ്മമാര്‍ക്കായുള്ള കാമ്പെയ്നിലാണ് ലോകാരോഗ്യ സംഘടന.
Next Story
Adjust Story Font
16

