Quantcast

കഴിക്കാന്‍ മാത്രമല്ല, ഉരുളക്കിഴങ്ങ് കൊണ്ട് മുഖസൌന്ദര്യവും വര്‍ദ്ധിപ്പിക്കാം

ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം

MediaOne Logo

Web Desk 6

  • Published:

    19 Aug 2019 11:18 AM IST

കഴിക്കാന്‍ മാത്രമല്ല, ഉരുളക്കിഴങ്ങ് കൊണ്ട് മുഖസൌന്ദര്യവും വര്‍ദ്ധിപ്പിക്കാം
X

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്. മലയാളികളെക്കാളും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതു കൂടുതലും ഉത്തരേന്ത്യക്കാരാണ്. ലോകത്തിൽ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌. ഇത് മാത്രമല്ല ഉരുളക്കിഴങ്ങിന്റെ പ്രത്യേകതകള്‍. മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഉത്തമ മാര്‍ഗമാണ് നമ്മുടെ ഈ ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം കണ്ണാടി പോലെ തിളങ്ങുന്നതു കാണാം. ഉരുളക്കിഴങ്ങ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌ത്‌ ഇതിന്റെ ജ്യൂസ്‌ എടുക്കുക. ഇത്‌ മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത്‌ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം.

മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ്‌ ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌.

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത്‌ നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്‌. ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്‌.

ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്‌.

TAGS :

Next Story