കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാന്‍ ഏത് എണ്ണ ഉപയോഗിക്കണം?
ചര്‍മത്തിലേക്ക് വേഗം ആഴ്ന്നിറങ്ങുമെന്നതാണ് വെളിച്ചെണ്ണയുടെ വലിയ മേന്മ

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ളവരാണ് നമ്മള്‍. അവര്‍ക്കുള്ള പൌഡര്‍, കുഞ്ഞുടുപ്പുകള്‍..എന്തിന് കളിപ്പാട്ടങ്ങള്‍ വരെ വളരെ ശ്രദ്ധയോടെ മാത്രമെ തെരഞ്ഞെടുക്കാറുള്ളൂ. അപ്പോള്‍ പിന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നെ പറയേണ്ടതില്ലല്ലോ. കുഞ്ഞുങ്ങളെ എണ്ണ തേച്ച് കുളിപ്പിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത കാര്യമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചാണ് നമ്മളില്‍ പലരും കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാറുള്ളത്. എന്നാല്‍ വെളിച്ചെണ്ണ മാത്രമല്ല താഴെപ്പറയുന്ന എണ്ണകളും ഉപയോഗിക്കാം
വെളിച്ചെണ്ണ- ചര്‍മത്തിലേക്ക് വേഗം ആഴ്ന്നിറങ്ങുമെന്നതാണ് വെളിച്ചെണ്ണയുടെ വലിയ മേന്മ. ശരീരത്തിന് കുളിര്‍മ പകരുന്നതിനാല്‍ ചൂടുകാലാവസ്ഥയില്‍ വെളിച്ചെണ്ണയെ കൂട്ടു പിടിച്ചോളു.
ബദാം എണ്ണ -തണുപ്പ് കാലാവസ്ഥയില്‍ കുഞ്ഞിന്‍റെ ചര്‍മം വരണ്ടു പോകുന്നതു കണ്ട് വിഷമിക്കേണ്ട. ബദാം എണ്ണയിലെ വൈറ്റമിന്‍ ഇ, ഈ പ്രശ്നം പരിഹരിക്കും.
ഒലിവെണ്ണ - ചര്‍മത്തിന്റെ വരള്‍ച്ച പരിഹരിക്കാന്‍ ഒലിവെണ്ണയ്ക്കാവും. കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന സ്കിന് ഇന്‍ഫെക്ഷനുകള്‍ സുഖപ്പെടുത്താനും തടയാനും ഒലിവ് എണ്ണ മസാജ് ശീലമാക്കാം.
സൂര്യകാന്തി എണ്ണ -ലോല ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ ചര്‍മം സംരക്ഷിക്കുന്ന ലിനോലിക്ക് ഫാറ്റി ആസിഡ് ഈ എണ്ണയിലുണ്ട്.
മിനറല്‍ ഓയിൽ -പെട്രോളിയത്തില്‍ നിന്നെടുക്കുന്ന ഈ എണ്ണ ലോല ചര്‍മത്തിന് ഏറെ അനുയോജ്യമാണ്. സുഗന്ധം ചേര്‍ക്കാത്ത എണ്ണ തിരഞ്ഞെടുക്കുക.
കടപ്പാട്: Ethnic Health Court
Adjust Story Font
16

