Quantcast

ഒരു കപ്പ് തൈരിലുണ്ട് താരനുള്ള പരിഹാരം

മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം 

MediaOne Logo

Web Desk 6

  • Published:

    24 Aug 2019 11:51 AM IST

ഒരു കപ്പ് തൈരിലുണ്ട് താരനുള്ള പരിഹാരം
X

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്പ കടത്താന്‍ പല വഴികളും പരീക്ഷിച്ച് മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. ഒരു കപ്പ് തൈര് കൊണ്ട് താരനെ അകറ്റാം.

മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.

ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തിളക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഈ കൂട്ടിലെ അസിഡിറ്റിയും എന്‍സൈമുകളും താരന്‍ വളരുന്നത് തടയും.

തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിയ്ക്കു മൃദുത്വം നല്‍കാനും നല്ലതുമാണ്.

കടപ്പാട്: Ethnic Health Court

TAGS :

Next Story