ജിമ്മില്‍ പോകുന്നവര്‍ ഈ അഞ്ച് അണുബാധകള്‍ ഏല്‍ക്കാതെ സൂക്ഷിക്കുക
നല്ല പോലെ വിയര്‍ക്കുന്ന സ്ഥലമാണ് ജിം. അതുകൊണ്ടുതന്നെ ചിലതരം ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും പടരാനുള്ള സാധ്യത കൂടുതലാണ്.

ഫിറ്റ്നസ് നിലനിര്‍ത്താനായി ജിമ്മില്‍ പോകുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. ഇതേ ജിമ്മില്‍ നിന്ന് ചില അണുബാധ പിടികൂടാനുളള സാധ്യതകളുമുണ്ട്. നല്ല പോലെ വിയര്‍ക്കുന്ന സ്ഥലമാണ് ജിം. അതുകൊണ്ടുതന്നെ ചിലതരം ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും പടരാനുള്ള സാധ്യത കൂടുതലാണ്.
ജിമ്മില്‍ നിന്ന് വളരെ വേഗം പിടികൂടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് അത്‍ലെറ്റ്സ് ഫൂട്. പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തവരിലുണ്ടാകുന്ന ഫംഗസ് ബാധയാണിത്. പാദങ്ങളുടെ വശങ്ങളിലും വിരലുകള്‍ക്കിടയിലും വെളുത്ത നിറത്തിലാണ് ഈ ഫംഗസ് ബാധ കാണപ്പെടുന്നത്. രോഗം പകരാതിരിക്കാന്‍ ജിമ്മില്‍ ഷൂ ഉപയോഗിക്കാം.
ചര്‍മത്തില്‍ കാണപ്പെടുന്ന സ്റ്റെഫല്ലോകോക്കസ് ബാക്ടീരിയയാണ് മറ്റൊന്ന്. ശരീരത്തില്‍ എന്തെങ്കിലും മുറിവുകളുണ്ടെങ്കില്‍ ഈ ബാക്ടീരിയ ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. തൊലിപ്പുറത്ത് വീക്കമോ ചൊറിച്ചിലോ ഒക്കെ ഉണ്ടാവും. ജിമ്മിലെ ഉപകരണങ്ങള്‍ ഒരു ടിഷ്യൂ കൊണ്ട് തുടച്ച ശേഷം ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് വെച്ച് കെട്ടിയിട്ട് വേണം ജിമ്മിലെത്താന്‍.
ഇ കോളിയെന്ന ബാക്ടീരിയയും ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസും ജിമ്മില്‍ വെച്ച് ശരീരത്തിലെത്താന്‍ സാധ്യത കൂടുതലാണ്. ടോയ്‍ലറ്റില്‍ പോയ ശേഷം കൈകള്‍ വൃത്തിയായി കഴുകാതെ ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചവരില്‍ നിന്നാണ് ഇവ മറ്റൊരാളില്‍ എത്തുന്നത്. സന്ധിവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയവ ഇ കോളി ഉള്ളിലെത്തിയതിന്‍റെ ലക്ഷണങ്ങളാണ്. വിയര്‍ത്ത അവസ്ഥയില്‍ കൈകള്‍ മുഖത്തും വായിലും സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുഴുക്കടി, വട്ടച്ചൊറി തുടങ്ങിയ ത്വക് രോഗങ്ങളും ജിമ്മില്‍ നിന്ന് പകരാന്‍ സാധ്യതയുണ്ട്. ഷൂ ധരിച്ചും ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച ശേഷം കൈകള്‍ വൃത്തിയായി കഴുകിയും വസ്ത്രം മാറ്റിയും ഈ രോഗങ്ങള്‍ വരാതെ സൂക്ഷിക്കാം. മറ്റുള്ളവര്‍ ഉപയോഗിച്ച ടവല്‍ ഒരിക്കലും ഉപയോഗിക്കരുത്. വര്‍ക്ക് ഔട്ടിന് പിന്നാലെ വിയര്‍ത്ത സോക്സുകള്‍ വൃത്തിയായി കഴുകണം. ഒപ്പം വൈറ്റമിന്‍ സി അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Adjust Story Font
16

