Quantcast

കുട്ടികളുടെ ദേഹത്ത് പെയിന്റോ, ടാറോ വീണാല്‍ എന്തുചെയ്യണം?

ബേബി ഓയില്‍ പെയിന്റ് വീണ ഭാഗത്ത് തേച്ച് മസാജ് ചെയ്യുന്നത് ഫലപ്രദമാണെന്ന് വീഡിയോയില്‍ പറയുന്നു

MediaOne Logo

Web Desk 6

  • Published:

    4 Sept 2019 10:07 AM IST

കുട്ടികളുടെ ദേഹത്ത് പെയിന്റോ, ടാറോ വീണാല്‍ എന്തുചെയ്യണം?
X

കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്ത് ഒരു സാധനം വയ്ക്കുക എന്നത് കുറച്ചു ശ്രമകരമായ കാര്യമാണ്. നല്ലതാണോ, ചീത്തയാണോ എന്നൊന്നും നോക്കാതെ അവരത് എത്തിപ്പിടിക്കുകയും എന്തെങ്കിലും അപകടം വരുത്തിവയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് പെയിന്റ്, മണ്ണെണ്ണ, ഷാമ്പൂ തുടങ്ങിയ വസ്തുക്കളെല്ലാം കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത വിധത്തില്‍ സൂക്ഷിക്കേണ്ടവയാണ്. അതാണ് ഏറ്റവും വലിയ പരിഹാരം. എന്നാല്‍ അശ്രദ്ധക്കുറവ് കൊണ്ട് പെയിന്റോ, ടാറോ ദേഹത്ത് വീണാലും അതിനും പരിഹാരമുണ്ടെന്ന് പറയുകയാണ് ഈ വീഡിയോ. ഡോ. ഡാനിഷ് സലിം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ ദേഹത്ത് പെയിന്റ് വീണാല്‍ ബേബി ഓയില്‍ പെയിന്റ് വീണ ഭാഗത്ത് തേച്ച് മസാജ് ചെയ്യുന്നത് ഫലപ്രദമാണെന്ന് വീഡിയോയില്‍ പറയുന്നു.

Dr D Health Tips: 53 ⚠️കുട്ടികളുടെ അല്ലെങ്കിൽ മുതിർന്നവരുടെ ദേഹത്തു പേയിന്റോ, ക്വിക്ക് ഫിക്സോ, ടാറൊ വീണാൽ എന്ത്...

Posted by Dr Danish Salim on Tuesday, September 3, 2019
TAGS :

Next Story