Quantcast

തടി കുറക്കണോ..? എന്നാല്‍ വെറുതേ നിന്നോളൂ!

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സംഗതി കാര്യമാണ്. ഇനി മുതല്‍ ദിവസേന ഇരിക്കുന്ന സമയം കുറച്ചു നിന്നു നോക്കുക, തടി കുറയും, ഉറപ്പ്

MediaOne Logo

Web Desk 12

  • Published:

    30 Sept 2019 12:52 PM IST

തടി കുറക്കണോ..? എന്നാല്‍ വെറുതേ നിന്നോളൂ!
X

ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ഓഫീസിൽ കുറച്ച് മണിക്കൂർ നിൽക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് ചിന്തിച്ചു തുടങ്ങേണ്ട സമയം ആയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്, പക്ഷേ കുറച്ച് മണിക്കൂർ നിൽക്കുന്നത് പോലും കലോറി കുറക്കാന്‍ സഹായിക്കുന്നു എന്ന പുതിയ അറിവ് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും.

നിൽക്കുന്നത് എങ്ങനെ സഹായിക്കുന്നു എന്നല്ലേ?

ദിവസം മുഴുവൻ ഇരിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ മാത്രമല്ല, ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ന്യൂയോര്‍ക്കിലെ റോച്ചസ്റ്റർ എന്ന സ്ഥലത്തെ മയൊ ക്ലിനിക്കില്‍ നടന്ന പഠനത്തില്‍ പറയുന്നു. കാര്‍ഡിയോളജിസ്റ്റായ ഡോ. ഫ്രാൻസിസ്കോ ലോപ്പസ്-ജിമെനെസിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആയിരത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് നില്‍ക്കുന്നവരിലെ കലോറി എരിഞ്ഞു തീരുന്നതായുള്ള കണ്ടെത്തല്‍. നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്. 13 മണിക്കൂര്‍ വരെ ഇരുന്ന് ജോലി ചെയ്യുകയും എട്ടു മണിക്കൂര്‍ ഉറങ്ങുകയും ചെയ്യുന്ന ഒരാളുടെ ദിവസത്തിലെ 21 മണിക്കൂര്‍ പ്രവര്‍ത്തന രഹിതമായാണ് കടന്നു പോവുന്നത്.

ഈ പുതിയ പഠനം നിങ്ങളുടെ കസേര ഉപേക്ഷിച്ച് ഒരു സ്റ്റാൻഡിംഗ് ഡെസ്ക് തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും. അതു കൊണ്ട് അല്‍പനേരം നിന്നു നോക്കാം ഇന്നു മുതല്‍, ആരോഗ്യമുള്ള ശരീരത്തിനു വേണ്ടി!

TAGS :

Next Story