കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമുള്ളതാണോ?
രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍

പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്ന ത്രിമൂർത്തികൾ ജീവിതശൈലീ രോഗമാണ്. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. എന്താണ് കൊളസ്ട്രോൾ ? സാധാരണ രക്തത്തിൽ ഉണ്ടാവേണ്ട കൊളസ്ട്രോൾ അളവുകളും വിശദീകരിക്കുന്നു.
എന്താണ് കൊളസ്‌ട്രോള്‍?
രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോപ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു.
കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമുള്ളതാണോ?
- കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്.
- ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ ഒരു മുഖ്യഘടകമാണ്.
- സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉൽപാദിക്കും.
- എ, ഡി, ഇ, കെ (A,D,E,K) വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റുവാനും കൊളസ്‌ട്രോള്‍ സഹായകമാണ്.
- വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു
കൊളസ്‌ട്രോള്‍ എങ്ങനെയാണ് ശരീരത്തിൽ എത്തുന്നത്?
നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.
കഴിക്കുന്ന ആഹാരത്തില്‍ നിന്നും ചെറുകുടല്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നു. കൂടാതെ കരള്‍ സ്വന്തമായി കൊളസ്‌ട്രോള്‍ ഉത്പാദിപ്പിച്ച് ദഹനരസത്തോടൊപ്പം ചെറുകുടലിലേക്ക് കടത്തിവിടുന്നു. ഇങ്ങനെ ഒരു ദിവസം 1400 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ചെറുകുടലില്‍ കൂടി രക്തത്തിലേക്ക് പ്രവേശിക്കുന്നു. അതില്‍ 400 മില്ലി ഗ്രാം ആഹാരത്തില്‍ നിന്നും ലഭിക്കുന്നതും ബാക്കി 1000 മില്ലിഗ്രാം കരളില്‍ ഉത്പാദിപ്പിക്കുന്നവയാണ്. ആഹാരത്തില്‍ നിന്നും ലഭിക്കുന്ന പൂരിത കൊഴുപ്പാണ് കൂടുതല്‍ നിര്‍ണ്ണായകവും രക്തത്തിലെ കൊളസ്‌ട്രോള്‍ കൂട്ടുന്നതും. ജലത്തില്‍ ലയിക്കാത്തത് കൊണ്ട് രക്തത്തിലെ തന്നെ മാംസ്യവുമായി യോജിച്ച് ലൈപ്പോ പ്രോട്ടീന്‍ ആയി രൂപാന്തരപ്പെട്ടാണ് കൊളസ്‌ട്രോള്‍ സഞ്ചരിക്കുന്നത്.
കൊളസ്‌ട്രോളിന്റെ അളവ് നോർമൽ ലെവൽ എത്രയാണ്?
Total Cholestrol (ടോട്ടൽ കൊളെസ്ട്രോൾ): എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, വി.എല്‍.ഡി.എല്‍, എന്നീ മൂന്നു കൊളസ്‌ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുതാണ് ടോട്ടല്‍ കൊളസ്‌ട്രോള്‍. ഇത് രക്ത പരിശോധനയില്‍200 mg/dL താഴെയായിരിക്കുതാണ് ഉത്തമം.
LDL (എൽ.ഡി.എൽ): LDL അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ ഹൃദ്‌രോഗങ്ങളുടെ പ്രധാന കാരണക്കാരനാണ്. LDL ന്റെ അളവ് 100 mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം.
HDL (എച്ച്.ഡി.എല്‍): എച്ച്.ഡി.എല്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ കൂടുതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എല്‍.ഡി.എല്‍ കൂടുതല്‍ അടിയാന്‍ കാരണമാകും.
VLDL (വി.എല്‍.ഡി.എല്‍): വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. വി.എല്‍.ഡി.എ അളവ് കൂടുന്നതും കൊളസ്‌ട്രോള്‍ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുതാണ് സുരക്ഷിതം.
TG (റ്റി.ജി): അഥവാ ട്രൈ ഗ്ലിസറൈഡുകള് (Triglycerides) രക്തധമനികളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാല്‍ അതിന്റെ അളവ് 150 mg/dL താഴ്ന്നു നില്ക്കുന്നതാണ് നല്ലത്.
കൊളസ്ട്രോൾ ബ്ലഡ് ടെസ്റ്റ് ആരാണ്/എപ്പോഴാണ് ചെയ്യേണ്ടത്?
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു വളരെ കൂടിയിരുന്നാലും കാര്യമായ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. അതിനാലാണ് കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിച്ചറിയണമെന്നു പറയുന്നത്.
- കൊളസ്‌ട്രോള്‍ നില ശരിയായി മനസിലാക്കുതിനായി 10-12 മണിക്കൂര്‍ ഉപവാസം വേണം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കിടാല്‍ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാല്‍ വെള്ളം കുടിക്കുതില്‍ കുഴപ്പമില്ല.
- പ്രമേഹരോഗികള്‍, ഹൃദ്‌രോഗികള്‍, പക്ഷാഘാതം വന്നവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്‌ട്രോള്‍ പരിശോധന വര്‍ഷത്തിലൊരിക്കൽ അനിവാര്യമാണ്.
- 30 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് (Lipid Profile) ചെയ്യണം. ഫലം നോർമൽ ആണെങ്കിൽ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം.
കൊളസ്ട്രോൾ കൂടിയാൽ എന്തൊക്കെയാണ് പ്രശ്നങ്ങൾ?
ശരീരത്തില്‍ കൊളസ്ട്രോൾ കൂടിയാൽ രക്ത ധമനികളില്‍ കട്ടിയുള്ള ഒരു പദാര്‍തഥമായി അടിയുന്നു, ഈ അവസ്ഥ ഹൃദയത്തിലേക്കും ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കുമുളള രക്ത പ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇത് പലവിധത്തിലുളള രോഗങ്ങള്‍ക്കും കാരണമാവുന്നു.
ഹൃദയം : ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയ പേശികള്‍ നിര്‍ജ്ജീവമായ് ഹൃദയാഘാതം വരാം.
സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം വന്നാല്‍ സ്‌ട്രോക്ക് ഉണ്ടാകാം.
ഉയര്‍ന്ന ബി.പി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബി.പി വളരെ കൂടുന്നു.
വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.
കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16

