30 വര്‍ഷം പുകവലിച്ചാല്‍, ദാ ഇങ്ങനെയിരിക്കും ശ്വാസകോശം...
‘നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?’ എന്ന അടിക്കുറിപ്പിലായിരുന്നു ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.

തുടര്‍ച്ചയായി മുപ്പത് വര്‍ഷം പുകവലിച്ചയാളുടെ ശ്വാസകോശം നേരിട്ട് കണ്ട ഡോക്ടര്‍മാര്‍ വരെ ഞെട്ടിയിരിപ്പാണ്. പുകവലിക്കെതിരായ ഏറ്റവും മികച്ച പരസ്യമാണ് ഈ 52കാരന്റെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങളെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ചൈനയില്‍ നിന്നാണ് പുകവലി മനുഷ്യശരീരത്തില്‍ എന്ത് മാറ്റമുണ്ടാക്കുന്നുവെന്നതിന്റെ സംസാരിക്കുന്ന തെളിവ് പുറത്തുവന്നിരിക്കുന്നത്.
ചൈനയിലെ ജിയാങ്‌സുവിലെ വുസി പീപ്പിള്‍സ് ആശുപത്രിയില്‍ വെച്ച് മരിച്ച 52കാരന്റെ ശ്വാസകോശമാണ് വാര്‍ത്തയായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ രണ്ടര കോടിയിലേറെ തവണയാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?' എന്ന അടിക്കുറിപ്പിലായിരുന്നു ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.
ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാര്‍ പുറത്തെടുത്ത ശ്വാസകോശംശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52കാരന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവയവദാനത്തിന് ഇയാള്‍ സമ്മതപത്രം നല്‍കിയിരുന്നു. അതുകൊണ്ട് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ശ്വാസകോശം മാറ്റിവെക്കാനുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ തുടങ്ങി. 52കാരന്റെ ശ്വാസകോശം കണ്ടപ്പോഴാണ് അത് മാറ്റിവെക്കുക സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ച്ചയായി പുകവലിച്ചിരുന്ന ഇയാളുടെ ശ്വാസകോശം ടാര്‍ അടിഞ്ഞ് കരിക്കട്ടപോലായിരുന്നു.
ചൈനക്കാര്‍ക്കിടയില്‍ പുകവലിയുടെ നിരക്ക് താരതമ്യേന ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ പുകവലിക്കുന്നവരുടെ അവയവങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടെടുക്കാന്‍ ആശുപത്രി അധികൃതര്‍ക്കാവില്ല. എങ്കിലും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അവയവദാനം നടക്കാറ്. 60 വയസില്‍ താഴെയുള്ളവരുടെ ശ്വാസകോശം മാത്രമാണ് അവയവദാനത്തിന് എടുക്കാറ്.
ശ്വാസകോശത്തിനുള്ളില്‍ തടിപ്പുകളും മറ്റും കാണുന്ന അസുഖമായിരുന്നു മരിച്ചയാളുടേത്. ഇത്തരക്കാരില്‍ ശ്വസനം തന്നെ വളരെ ബുദ്ധിമുട്ടുള്ളതായി മാറും. പുകവലിക്കാരില്‍ സാധാരണയായി കണ്ടുവരാറുള്ള അസുഖമാണിത്. അവയവദാനത്തിന്റെ ഭാഗമായി മാത്രമാണ് ഇയാളുടെ ശ്വാസകോശത്തിന്റെ അവസ്ഥ കാണാനായത്. പല പുകവലിക്കാരുടേയും ശ്വാസകോശം ഇതുപോലെയുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 35 കോടി പേര്‍ പുകവലിക്കാരാണ്. അവിടത്തെ പ്രായപൂര്‍ത്തിയായവരുടെ 27 ശതമാനം വരും ഇത്. ഒഴിവാക്കാവുന്ന അര്‍ബുദ കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ പുകവലിയാണ്. കുറഞ്ഞത് മറ്റ് 15 ഇനം അസുഖങ്ങള്‍ക്കും പുകവലി കാരണമാകാറുണ്ട്.
Adjust Story Font
16

